സ്കൂള്‍
പഠനയാത്ര സംഘടിപ്പിക്കുമ്പോള്‍
1.
സന്ദര്‍ശിക്കാനുള്ള
സ്ഥലങ്ങള്‍ നിശ്ചയിക്കുക.
നിശ്ചയിക്കുമ്പോള്‍
കുട്ടികളുടെ താല്‍പര്യം
കൂടി
പരിഗണിക്കുന്നതാണ് പഠനയാത്രയുടെ
വിജയത്തിന് നല്ലത്.
2.
ഉചിതമായ
തീയ്യതികള്‍ തെരഞ്ഞെടുക്കുക.
കാലാവസ്ഥക്ക്
പ്രാധാന്യം കൊടുക്കുക.
പുറപ്പെടുന്നതിന്
മുമ്പ് സന്ദര്‍ശിക്കാന്‍
പോകുന്നസ്ഥലങ്ങളില്‍
സമാധാനാന്തരീക്ഷം
നിലനില്‍ക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നത്
നല്ലതായിരിക്കും.
3.
ആവശ്യമായ
വാഹനങ്ങള്‍,
ടൂര്‍
പാക്കേജാണെങ്കില്‍ അത് ബുക്ക്
ചെയ്യുക.
ട്രാവല്‍സ്
കമ്പനിയുമായി
പ്രധാനാധ്യാപകന്റെ സാന്നിധ്യത്തില്‍
അഗ്രിമെന്റ് ഉണ്ടാക്കുക.
4.
ടൂര്‍
പ്ലാന്‍ പി.ടി.എ.
എക്സിക്യുട്ടീവില്‍
അവതരിപ്പിച്ച് സമ്മതം നേടണം.
പങ്കെടുക്കുന്ന
കുട്ടികളുടെയും
സ്റ്റാഫംഗങ്ങളെയുമടക്കം
മുഴുവന്‍ അംഗങ്ങളുടെ
പേരുള്‍പ്പെട്ട ലിസ്റ്റ്
സഹിതം
ടൂര്‍ പ്ലാന്‍ ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ക്ക് അനുമതിക്കായി
അയച്ചു
കൊടുക്കണം.
5.
കുട്ടികള്‍ക്ക്
വിശദമായ നോട്ടീസ് കൊടുക്കുക.
നോട്ടീസില്‍
ചുമതലപ്പെട്ട അധ്യാപകന്റെ
കൈവശം
അഡ്വാന്‍സ് തുക സഹിതം നിശ്ചിത
തീയ്യതിക്കുമുമ്പായി പേര്
രജിസ്റ്റര്‍
ചെയ്യാനാവശ്യപ്പെടണം.
6.
കുട്ടികളുടെ
എണ്ണത്തിനാനുപാതികമായി
അധ്യാപകര്‍ പോകാന്‍ നിശ്ചയിക്കുക.
പെണ്‍കുട്ടികളുടെ
എണ്ണത്തിനനുസരിച്ച്
അധ്യാപികമാരെയും തീരുമാനിക്കുക.
കുറഞ്ഞ
പക്ഷം
10
കുട്ടികള്‍ക്ക്
ഒരു സ്റ്റാഫ് ഉണ്ടാകണം.
സ്റ്റാഫംഗങ്ങള്‍
അവരുടെ കുട്ടികളെ
കൂട്ടിവരാതിരിക്കാന്‍
താല്‍പര്യപ്പെടുക.
കഴിവതും
പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പാള്‍,
സീനിയര്‍
അസിസ്റ്റന്റ് ആരെങ്കിലും
ഒരാള്‍ നിര്‍ബ്ബന്ധമായും
ഉണ്ടായിരിക്കണം.
പി.ടി.എ.
പ്രതിനിധി
ഉണ്ടായിരിക്കണം.
7.
കുട്ടികള്‍ക്ക്
കൊടുക്കേണ്ട നിര്‍ദ്ദേശങ്ങള്‍
സ്റ്റാഫ് മീറ്റിംഗില്‍
തീരുമാനിക്കുക.
കുട്ടികളുടെ
മീറ്റിംഗ്
വിളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
(ചെയ്യേണ്ടവയും,
ചെയ്യാന്‍
പാടില്ലാത്തവയും)
കൊടുക്കണം.
യൂനിഫോം,
മൊബൈല്‍,
ക്യാമറ,
ഷോപ്പിംഗ്,
ഭക്ഷണം
തുടങ്ങിയവയെ സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍ കൊടുക്കണം.
8.
മുഴുവന്‍
കുട്ടികളുടെയും രക്ഷിതാക്കളില്‍നിന്നു്
പഠനയാത്രയില്‍ പങ്കെടുക്കുന്നതിനുള്ള
സമ്മതപത്രം
ഒപ്പിട്ട് വാങ്ങി വെക്കണം.
9.
പഠനയാത്രയില്‍
പങ്കെടുക്കുന്ന മുഴുവന്‍
പേരുടെയും ഫോണ്‍നമ്പര്‍
സഹിതമുള്ള ലിസ്റ്റ്
പ്രധാനാധ്യാപകന്റെ
മേശപ്പുറത്ത് ലഭ്യമായിരിക്കണം.
ലിസ്റ്റിന്റെ
ആറോ ഏഴോ
കോപ്പികള്‍
പ്രധാനാധ്യാപകന്റെ ഒപ്പും
സീലും സഹിതം കൈയില്‍ കരുതണം.
ഇത്തരം
ലിസ്റ്റുകളില്‍
പങ്കെടുക്കുന്നവരുടെ ഫോണ്‍
നമ്പര്‍ നിര്‍ബന്ധമില്ല.
സന്ദര്‍ശന
സ്ഥലങ്ങളില്‍
ഇത്തരം
ലിസ്റ്റുകള്‍ ആവശ്യമായി
വരുന്നതാണ്.
10.
ഒരു സ്കൂള്‍
ബാനര്‍ പഠനയാത്രാ വാഹനത്തിന്റെ
മുന്‍വശത്തോ പിന്‍വശത്തോ
കെട്ടുന്നത്
അഭികാമ്യമാണ്.
കേരളത്തിന്
പുറത്ത് പോകുന്ന യാത്രക്ക്
അത്
ഇംഗ്ലീഷിലാകുന്നതാണ്
നല്ലത്.
സ്കൂളിന്റെ
ഫോണ്‍ നം.
ഉണ്ടായിരിക്കണം.
കൂടുതല്‍
കാര്യങ്ങള്‍
ഇല്ലെങ്കില്‍ ഇതേ ബാന്‍ തന്നെ
വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതാണ്.
11.
ഛര്‍ദ്ദിക്കുന്ന
കുട്ടികള്‍ക്ക് ആവശ്യമായ
മുന്‍കരുതലുകള്‍ ഉണ്ടായിരിക്കേണ്ടതാണ്.
ഛര്‍ദ്ദിക്കാതിരിക്കുന്നതിനുള്ള
ഗുളിക മുതലായവ.
ഒരു
പ്രധമശുശ്രൂഷാ കിറ്റും
കരുതുന്നത്
ഉചിതമായിരിക്കും.
12.
കുട്ടികള്‍
ആസ്വാദനത്തിനിടക്ക്
അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍
ആവശ്യമായ
ശ്രദ്ധവേണം.
13.
ഷോപ്പിംഗ്
സമയത്ത് കുട്ടികള്‍ ഒറ്റതിരിഞ്ഞ്
പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
വാങ്ങാന്‍
സാധ്യതയില്ലാത്ത
സാധനങ്ങള്‍ കൈയിലെടുക്കാതിരിക്കാന്‍
നിര്‍ദ്ദേശിക്കുക.
14.
പോക്കറ്റ്മണികൊണ്ട്
കിട്ടിയതൊക്കെ വാങ്ങിത്തിന്നുകയും
കുടിക്കുകയും
ചെയ്യാതിരിക്കാന്‍
ഉപദേശിക്കുക.
അങ്ങനെ
ചെയ്യുന്നത് വയറില്‍ അസുഖം
വന്ന്
പഠനയാത്രയുടെ
സുഗമമായ നടത്തിപ്പിന് തടസ്സം
സൃഷ്ടിച്ചേക്കാം.
15.
ഓരോ സ്ഥലവും
സന്ദര്‍ശിക്കാനായി വാഹനത്തില്‍
നിന്ന് ഇറങ്ങുന്നതിന് മുമ്പായി
ആസ്ഥലത്തെക്കുറിച്ചുള്ള
ലഘുവിവരണം നല്‍കുക.
പ്രത്യേകം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പറയുന്നത്
സുഗമമായ പഠനയാത്രക്ക്
സൗകര്യപ്രദമായിരിക്കും.
16.
തീരെ
സാമ്പത്തിക നിലകുറഞ്ഞ കുട്ടികള്‍
പ്രത്യേക പരിഗണനകൊടുക്കുന്നത്
ഉചിതമായിരിക്കും.
വീട്ടിലെ
സാമ്പത്തിക പ്രയാസം കാരണം
പഠനയാത്രയില്‍
പങ്കെടുക്കാന്‍
കഴിയാത്ത കുട്ടികളുണ്ടാകാം.
17.
ഓരോ
ദിവസത്തെയും യാത്രാനുഭവങ്ങള്‍
സ്കൂളില്‍ വിളിച്ചറിയിക്കേണ്ടതാണ്.
18.
പഠനയാത്രാക്കുറിപ്പിന്
സമ്മാനം ഏര്‍പ്പെടുത്തുന്നത്
നല്ലതായിരിക്കും.
19.
പഠനയാത്രാച്ചെലവ്
ടൂര്‍ കമ്മറ്റിയില്‍ ചര്‍ച്ചചെയ്ത്
ബാക്കി തുക കുട്ടികള്‍ക്ക്
തിരിച്ചുകൊടുക്കേണ്ടതാണ്.
പഠനയാത്രയെക്കുറിച്ചുള്ള
വരവ്-
ചെലവ്
കുട്ടികള്‍ക്ക് മുമ്പ്
അവതരിപ്പിക്കേണ്ടതാണ്.
രവി.