17 Dec 2013

II Term Exam Dec 2013 IX Hin Qn - Analysis


II Term Exam Dec. 2013 X Hin Evaluation

1. ചോദ്യം 6 ല്‍ '' किससे पूछा '' എന്നതിന് പകരം '' किससे पूछा गया ''എന്ന് ചോദിക്കണമായിരുന്നു.

2. 16 മുതല്‍ 19 വരെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തിന്റെ കൂടെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് '' खारेपन = ഉപ്പുരസമുള്ള '' എന്നാണ്. ഉപ്പുരസമുള്ള എന്നതിന്
'' खारा ''എന്നാണ് ഹിന്ദി യില്‍ കൊടുക്കാവുന്നത്. മാത്രവുമല്ല '' खारेपन ''എന്നല്ല മറിച്ച് ''खारापन '' എന്നാണ് ഉപ്പുരസം എന്നതിന് കൊടുക്കാവുന്നത്.

3. ചോദ്യം 22 ല്‍ ഓംപ്രകാശും അച്ഛനും തമ്മിലുള്ള സംഭാഷണമായിരുന്നു ഉചിതം. അതിന്റെ കൂടെ ഹെഡ്മാസ്റ്ററുമായുള്ള അന്വേഷണം തീര്‍ത്തും അനുചിതമായി തോന്നി. കാരണം രണ്ടും ചേര്‍ത്ത് ഉത്തരമെഴുതാന്‍ കുട്ടികള്‍ നന്നായി വിഷമിക്കുന്നതാണ്.

4. ചോദ്യം പൂര്‍ണ്ണമായിത്തന്നെ കഴിഞ്ഞ വര്‍ഷം രണ്ടാംപാദവാര്‍ഷിക പരീക്ഷക്ക് ചോദിച്ചതായിരുന്നു. പ്രത്യേകിച്ച് ചോദ്യം തയ്യാറാക്കിയിട്ടും ഇപ്രകാരം പഴയ ചോദ്യം തന്നെ എന്തുകൊണ്ട് കൊടുത്തു എന്നത് ആശ്ചര്യപ്പെടുത്തുന്നു.

                                                                                                രവി.
                              

No comments:

Post a Comment