എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2012
ഹിന്ദി ചോദ്യക്കടലാസ്സ് : ഒരു വിലയിരുത്തല്‍
15-3-2012ന് ഉച്ചക്ക് ശേഷം കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നാലേമുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ എഴുതുകയുണ്ടായി. ഫെബ്രുവരി മാസം പത്രങ്ങളിലൂടെയും മോഡല്‍ പരീക്ഷയിലൂടെയുമായി ഇടിമിന്നല്‍ പോലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഹിന്ദി പരീക്ഷക്കുള്ള പുതിയ ചോദ്യ മാതൃക അവതരിപ്പിച്ചു കണ്ടപ്പോഴേ അമ്പരന്നു പോയിരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇരുട്ടടിയായി ഹിന്ദി പൊതു പരീക്ഷാ ചോദ്യവും എത്തുകയുണ്ടായി. മാത്രവുമല്ല, വ്യവസ്ഥിതമായ രീതിയില്‍ കൃത്യമായ പരീശീലന സംവിധാനമുള്ള കേരളത്തില്‍ അവിടെയൊന്നും ചര്‍ച്ച ചെയ്യാതെ കുട്ടികളുമായി ചോദ്യമാതൃക കൃത്യമായി ചര്‍ച്ച ചെയ്യാന്‍ പോലും അവസരം കിട്ടാതിരുന്ന അവസ്ഥയില്‍ ഇത്തരമൊരു മാതൃക അവതരിപ്പിക്കുക മാത്രമല്ല അതില്‍ തെറ്റുകളുടെയും ആശയക്കുഴപ്പത്തിന്റെയും പൂരം കൂടിയായാല്‍പ്പിന്നെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിലവിലുള്ള പാഠ്യപദ്ധതി സമീപനപ്രകാരമുള്ള ചോദ്യങ്ങളില്‍ കൊടുത്തിരുന്നതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായി പെട്ടെന്ന് ഇങ്ങനെയൊരു രീതി സ്വീകരിച്ചതു തന്നെ ഇത്രയും കാലം പരിശീലനങ്ങളിലൂടെ പറഞ്ഞതൊക്കെ വിഡ്ഢിത്തമായിരുന്നു, ഇതാണ് ശരിയായ രീതി എന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമമാണോ എന്നും സംശയം ജനിപ്പിക്കുന്നു. കാരണം യുദ്ധകാലാടിസ്ഥാനത്തില്‍ ഇങ്ങനെ ചോദ്യശൈലി മാറ്റാനുള്ള യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. പരിശീനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി. മാരൊക്കെയും ഇളിഭ്യരായിരിക്കുന്നു. അവര്‍ പറഞ്ഞു നടന്നത് ഒരു രീതി, ഇപ്പോള്‍ വന്നിരിക്കുന്നത് അതില്‍നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാറ്റേണ്‍. ചോദ്യങ്ങള്‍ക്കൊപ്പം മുമ്പ് നല്‍കിയിരുന്ന സൂചനകള്‍, സഹായക ബിന്ദുക്കള്‍ എന്നിവ ഇനിമേല്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് തോന്നി. പാഠ്യപുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന വ്യാകരണം ഭാഗികമായി ചോദിക്കപ്പെടും എന്നാല്‍ പുതിയതായി ചില ചോദ്യങ്ങള്‍ പെട്ടെന്ന് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അധ്യാപകരുടെ മനസ്സില്‍ വല്ലാത്ത അങ്കലാപ്പ് സൃഷ്ടിച്ചുകൊണ്ടുള്ള ഇത്തരം മാറ്റങ്ങളിലൂടെ ആരാണ് സംതൃപ്തിയടയുന്നത് എന്ന് സംശയം തോന്നിപ്പോകുന്നു.
ചോദ്യം 2 അപ്രധാന കഥാപാത്രത്തെ സംബന്ധിച്ചതാണ്. സ്വഭാവ വിശേഷത കുട്ടികള്‍ കഷ്ടിച്ച് കുട്ടികള്‍ എഴുതിയേക്കാം. എന്നാല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ അതിനെ സമര്‍ത്ഥിക്കാന്‍ പറ്റുകയുള്ളു. സ്വഭാവ വിശേഷത്തിന്റെ ആധാരം കഥാപാത്രത്തിന്റെ ജാതകദോഷമാണ് എന്ന് പറഞ്ഞാലും മാര്‍ക്കു കൊടുക്കേണ്ടി വരുമോ?
ചോദ്യം 4 ശരാശരിക്ക് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ ഉത്തരം എഴുതാന്‍ കഴിയുകയുള്ളൂ. തീര്‍ത്തും പഴയ രീതിയിലുള്ള ഒരു ചോദ്യമാണ് താനും. പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം ഇത്തരം ചോദ്യം ഇല്ലായിരുന്നു. ചോദ്യം തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. തുളസീദാസ് ഉദ്ദേശിച്ച ആശയം ഈ ചോദ്യത്തിന് ഉത്തരമായി കുട്ടികളില്‍ നിന്ന് ലഭിക്കണമെന്നില്ല.
ചോദ്യം 5 ഉത്തരം ശരാശരിക്ക് മുകളിലുള്ള എഴുതാനും കുട്ടികള്‍ക്കേ ശരിക്ക് ഉത്തരം നല്‍കാന്‍ കഴിയുകയുള്ളു. കൊടുത്തിരിക്കുന്ന ഉദ്ധരണി ഉത്തരത്തിലെത്തിച്ചേരാന്‍ ഒരു തരത്തിലും സഹായകവുമല്ല.
ചോദ്യം 8 കുട്ടികള്‍ക്ക് കൃത്യമായ ആശയഗ്രഹണം നടത്താന്‍ പറ്റുമോ എന്നു സംശയമാണ്. 'मछलियाँ एक दिन मर उभर आयीं'എന്നതൊക്കെ ശരാശരിക്കാരായ കുട്ടികള്‍ക്ക് തീര്‍ത്തും അപ്രാപ്യം തന്നെ.
ചോദ്യം 10 ല്‍ വ്യാകരണത്തെറ്റുകളാണ് കൂടുതല്‍ ശ്രദ്ധയില്‍പ്പെടുന്നത്. 'उसने देखा बोरे में पाँच किलो चीज़ ज़्यादा है' എന്ന വാക്യം ശരിയായ രൂപത്തിലുള്ളതല്ല. 'उसने देखा कि.....' എന്ന് വേണമായിരുന്നു. അതേപോലെത്തന്നെ 'मुफ़्त में जो ठगी दिया है'എന്ന പ്രയോഗവും ശരിയല്ല. കാരണം ठगी എന്ന പദം സ്ത്രീലിംഗത്തിലായതിനാല്‍ 'जो ठगी दी है..' എന്നാകണമായിരുന്നു. 'जो ठगी दी गई है...' എന്നായാല്‍ കൂടുതല്‍ മെച്ചമാകുമായിരുന്നു.
ചോദ്യം 11 ന്റെ സൂചകങ്ങളായി 5മുതല്‍ 9 വരെ വരികളില്‍ കൊടുത്ത കാര്യങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. സാധാരണ നിലവാരക്കാരായ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. (शिक्षा മുതല്‍ काम किया വരെ) भ्रष्टाचार से खिलाफ़ എന്നതിന് പകരം भ्रष्टाचार के खिलाफ़ എന്ന് പ്രയോഗിക്കണമായിരുന്നു. മാത്രവുമല്ല चाचा യെ दादा യായും दादा യെ चाचा യായും മാറ്റിക്കൊടു-ത്തിരിക്കുന്നു. തലതിരിഞ്ഞ ചോദ്യപേപ്പറില്‍ ഇതൊക്കെ പ്രതീക്ഷിച്ചേക്കണം എന്ന് സൂചനയാണെന്ന് തോന്നി.
ചോദ്യം 12 ന്റെ ഉത്തരം എഴുതാന്‍ കുട്ടികള്‍ ചോദ്യത്തില്‍ നിന്ന് ആശയം ഗ്രഹിക്കുമോ എന്നു തന്നെ സംശയമാണ്. 'चोरी से सतर्क रहने की चेतावनी' ഒന്നും സാധാരണക്കാരായ കുട്ടികള്‍ക്ക് മനസ്സിലാവുമെന്ന് തോന്നുന്നില്ല.
ചോദ്യം 18 ല്‍ കൊടുത്ത രീതിയിലുള്ള പ്രവര്‍ത്തനം പാഠപുസ്തകത്തിലെവിടെയും കൊടുത്തിട്ടില്ല. മോഡല്‍ പരീക്ഷയിലൂടെ അവതരിച്ചതാണ്. മാത്രവുമല്ല ഇവിടെ കൊടുത്തിരിക്കുന്ന നാല് വാക്യങ്ങളെ ഒറ്റ വാക്യമായി തെറ്റാതെ എഴുതാന്‍ പ്രതിഭാശാലികളായ കുട്ടികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. 'पाँचवें दर्जे में पढ़नेवाले होशियार छात्र राजु को छात्रवृत्ति मिली'എന്ന് ഒറ്റവാക്യമായി എഴുതാന്‍ മികച്ച നിലവാരമുള്ള കുട്ടികള്‍ക്കേ സാധിക്കുകയുള്ളൂ. അല്ല ഇനി ചോദ്യത്തിന് പ്രത്യേക തരത്തില്‍ കുട്ടികള്‍ ഉത്തരം എഴുതണം എന്ന് ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടോ എന്നും സംശയമാണ്.
ചോദ്യം 19, 20 ഇവയുടെ ഉത്തരം ചോദ്യം തയ്യാറാക്കിയയാള്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളു. ചോദ്യം 19ല്‍ രണ്ട് സംബോധനകള്‍ കൊടുത്തിരിക്കുന്നു. ഒന്നിനിടയില്‍ എന്തോ ചേര്‍ക്കാനുള്ള ഒരു സ്ലാഷ് ചിഹ്നവും. എന്നാല്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന ഒന്നും (और. इसलिए, यदि) അവിടെ ചേര്‍ക്കാന്‍ നിര്‍വ്വാഹമില്ല. ചോദ്യം 20ല്‍ വിശേഷണവും ക്രിയാവിശേഷണവും ചേര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്ത ഒരേയൊരു ക്രിയാവിശേഷണം धीरे-धीरे സ്ലാഷ് കൊടുത്ത രണ്ട് സ്ഥലത്തും ചേര്‍ക്കാന്‍ പറ്റില്ല. ഇത്തരം അബദ്ധങ്ങള്‍ പടച്ചുവിടുന്നവര്‍ ഓര്‍മ്മിക്കണമായിരുന്നു ഒരു തെറ്റ് നാലേ മുക്കാല്‍ ലക്ഷം ചോദ്യക്കടലാസ്സില്‍ അച്ചടിച്ചു വരുന്നതാണെന്ന്.
കഴിഞ്ഞ മൂന്ന് പരീക്ഷകളും കുട്ടികള്‍ സംതൃപ്തിയോടെ എഴുതുന്നതായാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ അന്യഭാഷയായിട്ടുള്ള ഹിന്ദിയുടെ ചോദ്യം ഇത്രയധികം പ്രശ്നമുള്ളതാക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര വെമ്പല്‍ എന്ന് തോന്നിപ്പോകുന്നു. വിഷയത്തിനോടുതന്നെ വെറുപ്പു് വളര്‍ത്തുന്ന രീതിയില്‍ ഇത്രയും ക്രൂരമായ ലീലാവിലാസങ്ങള്‍ നടത്തുന്നവര്‍ ഇംഗ്ലീഷിന്റെ ചോദ്യ പേപ്പര്‍ ഒന്ന് വിലയിരുത്തി നോക്കുന്നത് നല്ലതായിരുന്നു. ഇനിയെങ്കിലും എസ്.എസ്.എല്‍.സി. പോലുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രവി. എം.,
ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി, കണ്ണൂര്‍, 670501.
ടി.കെ. ഈശ്വരന്‍ നമ്പൂതിരി
ജി.എച്ച്.എസ്.എസ്., മാതമംഗലം, കണ്ണൂര്‍, 670306.
മാതമംഗലം,
16-3-2012.
2012 ഹിന്ദി പരീക്ഷാചോദ്യപേപ്പറിനെ കുറിച്ച് താങ്കളുടെ വിലയിരുത്തല്‍ വായിച്ചു. ചോദ്യനിര്‍മാതാവ് കാണിച്ച ലാഘവം വിമര്‍ശിക്കപ്പടേണ്ടതാണ് എന്നതില്‍ സംശയമില്ല. ടീച്ചിംഗ് മാന്വല്‍ എഴുതാതെ ക്ലാസ്സ് തുടങ്ങിയപ്പോഴാണ് DEO വാതില്‍ക്കല്‍ നില്‍ക്കുന്നു. പിന്നെ ഹിന്ദിയില്‍ ഒരു ക്ലാസ്സെടുക്കലാണ്. ബന്ധമുള്ളതും ഇല്ലാത്തതുമായ എന്തൊക്കെയോ പറഞ്ഞു. കാഴ്ചക്കാര്‍ക്ക് നല്ലത്. സത്യം പറഞ്ഞാല്‍ ചോദ്യകര്‍ത്താവിന്റെ വിവരക്കേട് കണ്ട് എത്ര പേര്‍ ചിരിക്കുന്നു. നാണക്കേട് എന്നേ മിനിമം ചോദ്യകര്‍ത്താവിനോട് പറയാനുള്ളൂ. ഇത്രയധികം അബദ്ധങ്ങള്‍ നിറഞ്ഞ ചോദ്യപേപ്പര്‍ അടുത്ത കാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ല. ചിത്രം തെളിയാത്തതും, കടുപ്പം കൂടിയതും കുറഞ്ഞതും നേരത്തേ ചര്‍ച്ചക്ക് വരാറുണ്ട്. ഇതൊരു റെക്കോര്‍ഡാണ്. അവരെ നമിക്കാം!
ReplyDeleteസര്‍, ചോദ്യം 5 ശ്രദ്ധിക്കുക- "पूरा घंटा बीत जाने पर देवदास को लगा कि एक आँधी उभरी और थम गई।" डॉ. कुमार का यह भाषण.... ഇത് ഡോ. കുമാറിന്റെ പ്രസംഗമല്ല എന്നത് അത് വായിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും. എങ്ങനെയാണ് ഈ 'വിദ്വാന്മാ'ര്‍ക്ക് ഇത് ഡോ. കുമാറിന്റെ പ്രസംഗമായിത്തോന്നിയത് എന്ന് എങ്ങനെ ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഇങ്ങനെ ഇത്രയധികം ലാഘവത്തോടെ ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യം തയ്യാറാക്കാമെങ്കില്‍ എന്തു പറയാനാ? 'ഒരു ചോദ്യത്തില്‍ ചെറിയൊരു തെറ്റുണ്ട്' എന്ന് പറഞ്ഞ് ലാഘവത്തോടെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. രവി.
Deleteരവിജീ,
ReplyDeleteവിശകലനം നന്നായി.hindisabhaktr,devadharhindivedhi,blogspot എന്നിവയിലെ വിശകലനം ശ്രദ്ധിച്ചു കാണുമല്ലോ? സജയന്‍ ഓമല്ലുരിനെപ്പോലുള്ള നിരീക്ഷകരുള്ളതും നമുക്കഭി(പ)മാനിക്കാം
സര്‍, വേണ്ട പോലെ വായിക്കാതെ 'നന്നായിട്ടുണ്ട്' എന്ന രീതിയിലുള്ള വിലയിരുത്തല്‍ ശരിയല്ലല്ലോ. ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഇനിയും വര്‍ഷം തോറും ഇത് പോലുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. ആരെയൊക്കെയോ സുഖിപ്പിക്കാനായി നന്നായിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. ഒന്നോ രണ്ടോ (അതും 5 ലക്ഷം കോപ്പികളടിക്കുന്ന ചോദ്യപേപ്പറില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്) ആണെങ്കില്‍ പോട്ടേന്ന് വയ്കാം. ഇവിടെ തെറ്റില്ലാത്ത ചോദ്യങ്ങളാണ് കുറവാണ് എന്ന് തോന്നി.രവി.
Deleteप्रश्न 18 के उत्तर में 'पाँचवें दर्जे में' के बदले में गलती से 'पाँचवीं दर्जे में' दिया है। कृपया उसे 'पाँचवें दर्जे में' मानने की कृपा करें।
ReplyDelete