-->
दसवीं
हिंदी प्रश्न-पत्र
-
सितंबर
2012
– एक
आलोचना
8,9
ക്ലാസ്സുകളിലെ
ചോദ്യപേപ്പറുകളുടെ വിശകലനം
ഈ ബ്ലോഗില്‍ പോസ്റ്റ്
ചെയ്തിരുന്നല്ലോ.
പത്താം
തരത്തിന്റെ ചോദ്യപേപ്പറില്‍
അബദ്ധങ്ങളുടെ എണ്ണം അല്‍പം
കുറഞ്ഞു എന്നല്ലാതെ അബദ്ധങ്ങളില്‍
നിന്ന് മുക്തമായി എന്ന്
പറയാന്‍ കഴിയില്ല.
1.
सामान्य
निर्देश ല്‍ കൊടുത്തിട്ടുള്ളത്
सभी प्रश्नों के उत्तर लिखें
എന്നാണ്.
എല്ലാ
ചോദ്യങ്ങള്‍ക്കും ഉത്തരം
എഴുതുക എന്നര്‍ത്ഥം.
എന്നാല്‍
ഇതിന് വിരുദ്ധമായി 5
മുതല്‍
7 വരെയുള്ള
ചോദ്യങ്ങളിലും 8
മുതല്‍
10 വരെയുള്ള
ചോദ്യങ്ങളിലും ചോയ്സ്
കൊടുത്തിട്ടുണ്ട് താനും.
ഇതിലും
ഭീകരമായി ഇതേ പ്രശ്നം മറ്റൊരു
രീതിയില്‍ എട്ടാം തരത്തിന്റെ
ചോദ്യക്കടലാസിലും
വന്നിട്ടുണ്ടായിരുന്നു.
2.
ചോദ്യം
3
ല്‍
കൊടുത്തിരിക്കുന്ന സംഭവങ്ങളില്‍
लोग हाथी-----------दाँत
के टुकड़े चुपचाप निकाले
എന്നതില്‍ ने ചേര്‍ത്തിട്ടില്ല.
വടക്കേ
മലബാറിലെ ഒരു പഴഞ്ചൊല്ല്
ഓര്‍മ്മപ്പെടുത്തുന്നു--
'തറവാട്ട്
കാരണവര്‍ക്ക് പനിച്ചാല്‍
മോരുകൂട്ടാം'.
3.
ചോദ്യം
4 ല്‍
चरित्रगत विशेषता ആയിട്ട്
കൊടുത്ത लालची स्वभाव वाला
ഒരു അധികപ്രസംഗമായിപ്പോയി.
लालची
എന്ന പദം തന്നെ ഒരു വ്യക്തിയുടെ
വിശേഷണമായി കൊടുക്കാവുന്നതാണ്.
4.
ചോദ്യം
5 ന്റെ
ഉദ്ധരണി 'नदी
की शुभ्र त्वचा बैंगनी हो गई
है'
അനുചിതമായിപ്പോയി.
കാരണം
കവിതയിലെ അതേ വരി കൊടുക്കുമ്പോള്‍
മാത്രമേ ഉദ്ധരണ ചിഹ്നം
ഇടേണ്ടതുള്ളൂ.
5.
ചോദ്യം
6 ല്‍
बाबूलाल तेली की ज़रा--------सी
बीमारी എന്നു പറഞ്ഞത് കഥയുമായി
പൊരുത്തപ്പെടുന്നില്ല.
बीमारी
എന്നതിന് പകരം चोट എന്നത്
മതിയായിരുന്നു.
बड़ी------
सी बड़ी
എന്ന പ്രയോഗം കാമതാ പ്രസാദ്
ഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍
പൊറുക്കില്ലായിരുന്നു.
बड़ी से
बड़ी എന്നായിരുന്നു ശരിക്ക്
വേണ്ടിയിരുന്നത്.
आप....हैं
എന്നതിന് പകരം आप.....है
എന്നും തെറ്റായി കൊടുത്തിരിക്കുന്നു.
6.
ചോദ്യം
8 ല്‍
बलिष्ठ व्यक्ति से घूँसा मिलने
की घटना का ज़िक्र बाबूलाल
तेली अपनी डायरी में लिखता
है എന്ന വാക്യം സാങ്കല്‍പികമായ
ചോദ്യമായതു കൊണ്ട് मान लें
എന്ന് വെച്ച് തുടങ്ങണമായിരുന്നു.
घटना का
ज़िक्र...लिखा
है എന്നത് ശുദ്ധമായ പ്രയോഗമവുല്ല.
ज़िक्र
करना എന്നാല്‍ to
mention എന്നാണ്
അര്‍ത്ഥം.
അതുകൊണ്ട്
घटना का ज़िक्र करते हुए बाबूलाल
तेली अपनी डायरी लिखता है
അല്ലെങ്കില്‍ बलिष्ठ व्यक्ति
से घूँसा मिलने का ज़िक्र
बाबूलाल तेली अपनी डायरी में
करता है എന്ന് ആയിരുന്നു
വേണ്ടിയിരുന്നത്.
7.
ചോദ്യം
9 ല്‍
गौरा अन्य पशु पक्षियों से
हिल-मिल
हो गई എന്നാണ് കൊടുത്തിട്ടുള്ളത്.
അത് गौरा
अन्य पशु-
पक्षियों
से हिल-मिल
गई എന്നോ അല്ലെങ്കില്‍ गौरा
अन्य पशु पक्षियों से हिल-मिलकर
रहने लगी എന്നോ ആയിരുന്നു
വേണ്ടിയിരുന്നത്.
8.
ചോദ്യം
14 उद्घोषणा
ക്ക് 3
മാര്‍ക്ക്
കൊടുത്തതായി കണ്ടപ്പോള്‍
ഇനിമുതല്‍ 3
മാര്‍ക്കായിരിക്കും
उद्घोषणा ക്ക് അനുവദിക്കുക
എന്ന് സംശയമുണര്‍ത്തി.
9.
ചോദ്യം
15 संशोधन
करके लिखें വാക്യത്തില്‍
उसका बेटा എന്നോ उसकी बेटी
എന്നോ എഴുതിയാല്‍ കുറ്റം
പറയാന്‍ പറ്റില്ല.
उसके बेटे
എന്നെഴുതിയാല്‍ पढ़ते हैं
എന്ന ക്രിയ തിരുത്താനും
മാര്‍ഗ്ഗമില്ല.
ഇതെഴുതി
വിയര്‍ത്ത് കുളിച്ച കുട്ടി
രണ്ടാമത്തെ വാക്യത്തില്‍
वह को आज हिंदी परीक्षा है
എന്നതില്‍ उसको മുതിരുക.
എന്നാല്‍
ശുദ്ധ ഹിന്ദി പ്രകാരം आज उसकी
हिंदी परीक्षा है ആണ്
ഉചിതമായിട്ടുള്ളത്.
അടുത്ത
വാക്യത്തില്‍ वह अपनी सहेली
के साथ स्कूल गया എന്നതില്‍
स्कूल എന്നതിന് അടിവരയിട്ടത്
അനാവശ്യമാണ്.
കുട്ടി
मंदिर गया/मसजिद
गया എന്നോ മറ്റോ എഴുതാനാണോ
ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത്
എന്ന് തോന്നിപ്പോകും.
गया
എന്നതിന് മാത്രമേ അടിവരയിടുവാന്‍
പാടുണ്ടായിരുന്നുള്ളൂ.
उसका बेटा
എന്നെഴുതിയ കുട്ടി അവസാനവാക്യത്തിലെ
गया എന്നത് തിരുത്താന്‍
ഭാവിക്കുമ്പോഴായിരിക്കും
തനിക്ക് പറ്റിയ അമളി
തിരിച്ചറിയുന്നത്.
കാല്‍
മണിക്കൂര്‍ കൊണ്ട് cool
off ആയ കുട്ടി
ഈ ചോദ്യത്തിന് ഉത്തരമെഴുതിയതോടെ
warm up
ആയിപ്പോയെന്ന്
സാരം.
10.ചോദ്യം
16 ന്റെ
സൂചനയായി निम्नलिखित विशेषणों
से उचित शब्द चुनकर खंड का
पुनर्लेखन करें എന്ന്
കൊടുത്തിരിക്കുന്നു.
എന്നാല്‍
തൊട്ട്താഴെ വിശേഷണമല്ല
കൊടുത്തിരിക്കുന്നത് खंड
ആണ്.
ഇനി
വിശേഷണങ്ങളിലേക്ക് കടന്നാല്‍
ഒന്നാമത്തെ വാക്യത്തില്‍
പല ഉത്തരങ്ങള്‍ എഴുതാന്‍
സാധിക്കും.
താഴെപ്പറയുന്നതില്‍
ഏതെഴുതിയാലും തെറ്റില്ല----------------
- मैं एक रंग--बिरंगे घर में रहता हूँ।
- मैं एक नए घर में रहता हूँ।
- मैं एक विशाल घर में रहता हूँ।
അടുത്ത
വാക്യത്തില്‍ मेरे घर के आगे
एक ...बगीचा
है എന്നതിന്
- एक छोटा बगीचा है
- एक विशाल बगीचा है എന്നും ശരിയാകും.
മൂന്നാമത്തെ
വാക്യത്തില്‍ फूल ന്റെ
വിശേഷണമായി रंग-बिरंगे
फूल എന്ന് കുട്ടികള്‍ എഴുതാന്‍
സാധ്യതയുണ്ട്.
പക്ഷേ
അതവിടെ ചേരില്ല फूल है എന്ന്
ഏകവചനത്തിലാണ് കൊടുത്തിട്ടുള്ളത്.
छोटा
फूल,
काला(!)
फूल,
विशाल(റഫ്ളേഷിയ
എന്ന വലിയ പൂവിനെക്കുറിച്ച്
അറിയുന്ന കുട്ടി അങ്ങനെയെഴുതിപ്പോയാലും
തെറ്റു പറയാന്‍ പറ്റില്ല)
फूल എന്നീ
ഉത്തരങ്ങള്‍ എഴുതിയേക്കാം.
അവസാനത്തെ
വാക്യത്തിലെ छोटा तालाब എന്നോ
विशाल तालाब എന്നോ എഴുതിയാല്‍
കുട്ടിയെ പഴിക്കാന്‍ പറ്റില്ല.
विशाल
എന്ന വിശേഷണം നാലു സ്ഥാനത്തും
छोटा എന്ന വിശേഷണം മൂന്നു
സ്ഥാനത്തും വെച്ചു കാച്ചാവുന്നതാണ്.
ഇത്തരം
ചോദ്യങ്ങളില്‍ ചോദ്യകര്‍ത്താക്കള്‍
അല്‍പം കൂടി ജാഗ്രത
പുലര്‍ത്തണമായിരുന്നു.
11.
ചോദ്യം
17 ന്റെ
നിര്‍ദ്ദേശമായി उचित योजक
का प्रयोग करके वाक्यों को
जोड़कर लिखें എന്നെഴുതണമായിരുന്നു.
12.
ചോദ്യം
20 ല്‍
बीमारियाँ...किसे
पड़ जाती हैं?
എന്ന
പ്രയോഗം അനുചിതമാണ്,
बीमार
पड़ जाते हैं എന്ന് സാധരണ
പ്രയോഗത്തിലുള്ളതാണ്.
13.
ചോദ്യം
21 ലെ
आजकल हमारे जगत में എന്നതും
നല്ല പ്രയോഗമായി തോന്നിയില്ല.
आजकल जगत
में, दुनिया
में, संसार
में എന്നൊക്കെ കൂടുതല്‍
ഉചിതമാകുന്നതാണ്.
കഴിഞ്ഞ
8,9 ക്ലാസ്സുകളുടെ
ചോദ്യപേപ്പറുകളുടെ വിശകലനം
അല്‍പം പരുഷമായി എന്ന് ചില
സുഹൃത്തുക്കള്‍ പരാതി
പറയുകയുണ്ടായി.
വാക്കുകള്‍ക്ക്
പാരുഷ്യം കൂടുന്നത് വ്യക്തികളോടുള്ള
വിദ്വേഷം കൊണ്ടല്ല,
മറിച്ച്
ഭാഷയോടുള്ള സ്നേഹം കൊണ്ടും
തീവ്രമായി പറഞ്ഞാല്‍ മാത്രമേ
ചിലരുടെ ചെവികളില്‍ എത്തുകയുള്ളൂ
എന്നും തോന്നിയതുകൊണ്ടാണ്.
ഇത്രയധികം
അബദ്ധങ്ങള്‍ സംസ്ഥാനതലത്തില്‍
വിദഗ്ധരാല്‍ തയ്യാറാക്കപ്പെട്ട
ചോദ്യപേപ്പറില്‍ ഉണ്ടായിട്ടും
3-4 ആയിരം
ഹൈസ്കൂള്‍ ഹിന്ദി അധ്യാപകരില്‍
ആരും തന്നെ പ്രതികരിക്കുന്നില്ലെന്നത്
ദുഖകരമായി തോന്നുന്നു.
ചോദ്യം
എളുപ്പമായതു അധ്യാപകസുഹൃത്തുക്കള്‍
ആഘോഷിക്കുന്നതിനിടയില്‍
പ്രതികരിക്കാന്‍ മറന്നുപോകുന്നതാകാം.
എന്നാല്‍
ഭാഷ കൊല ചെയ്യപ്പെടുന്നത്
ഗൗരവത്തോടെ കാണാതിരുന്നാല്‍
പറ്റില്ല.
ഇതേ രീതി
തുടര്‍ന്നാല്‍ തെറ്റുകള്‍
സാമാന്യവല്‍ക്കരിക്കപ്പെടുകയും
ലളിതവല്‍ക്കരിക്കപ്പെടുകയും
ചെയ്യുന്ന അപകടാവസ്ഥയിലേക്കായിരിക്കും
നമ്മള്‍ വഴുതിവീഴുന്നത്.
അധ്യാപകരുടെ
പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
ടി.കെ.
ഈശ്വരന്‍
നമ്പൂതിരി
ജി.എച്ച്.എസ്.എസ്.,
മാതമംഗലം.
ഫോണ്‍.
9747120252
രവി.
എം
ജി.എച്ച്.എസ്.എസ്.
കടന്നപ്പള്ളി.
ഫോണ്‍.
9446427497.
11-09-2012
സൂക്ഷ്മം, സുന്ദരം, പ്രചോദനകരം. താങ്കളുടെ വിലയിരുത്തലുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ നമ്മുടെ സുഹൃത്തുക്കള്‍ക്ക് കഴിയുമെന്ന് തന്നെയാണെന്റെ വിശ്വാസം.അഭിനന്ദനങ്ങള്‍.
ReplyDeleteചോദ്യം 17 ല്‍ मुझे बुखार थी എന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ बुखार പുല്ലിംഗപദമായതിനാല്‍ मुझे बुखार था എന്നായിരുന്നു വേണ്ടിയിരുന്നത്. രവി
ReplyDeleteബ്ലോഗ് സന്ദര്‍ശിയ്ക്കുന്നത് ഇപ്പോള്‍ മാത്രമാണ്.ഈ ശുദ്ധീകരണശ്രമത്തിന് അഭിനന്ദനങ്ങള്‍....
ReplyDelete