-->
SSLC Hin
Mar 2013 Qn
ഒരു
വിലയിരുത്തല്‍
1. ചോദ്യം
2ന്റെ
നിര്‍ദ്ദേശം വായിച്ചാല്‍
(अंग्रेज़ी
शब्दों से निम्नलिखित खंड का
पुनर्लेखन करें)
സമാനാര്‍ത്ഥ
പദങ്ങള്‍ മാത്രം കൊണ്ട് ഖണ്ഡിക
മാറ്റിയെഴുതണമെന്ന
ധാരണയാണുണ്ടാവുന്നത്.
समानार्थी
शब्दों से എന്നത് करण कारक
ആയി വരുന്നത് കൊണ്ട്
അങ്ങനെയൊരാശയമാണ് ഉയര്‍ന്നുവരുക.
തന്നിരിക്കുന്ന
ഖണ്ഡികയിലെ വാക്യങ്ങള്‍
തമ്മില്‍ ആശയപരമായ ബന്ധം
തന്നെ ഇല്ലെന്ന് പറയാം.
ഏതോ ഒരു
രജിസ്റ്റേര്‍ഡ് കത്ത്
കിട്ടിയതിന് മാനേജരെ കാണേണ്ട
ആവശ്യമില്ലല്ലോ.
A/c. No. എഴുതാത്ത
നിസ്സാരകാര്യത്തിന് രജിസ്റ്റേര്‍ഡ്
കത്തയച്ചതായി പറയുന്നതും
യുക്തിസഹമല്ല.
2. ചോദ്യം
3ല്‍
കൊടുത്ത സംഭവങ്ങള്‍ വേണ്ടത്ര
തൃപ്തികരമല്ല. ഇവ
കുട്ടികളില്‍ അല്‍പം
ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്.
ക്രമത്തിലും
കുട്ടികളില്‍ സംശയം ജനിക്കാനുള്ള
സാധ്യതയുണ്ട്.
छुड़ा दिया
എന്ന പ്രയോഗം കുട്ടികള്‍ക്ക്
വശമുണ്ടാകണമെന്നില്ല.
3. ചോദ്യം
4 ല്‍
ഡോ. കുമാറിന്റെ
സ്വഭാവവിശേഷതകള്‍ പറഞ്ഞകൂട്ടത്തില്‍
मरीज़ों से सहानुभूति रखनेवाला
എന്നുമാത്രമേ തെരഞ്ഞെടുക്കാന്‍
നിര്‍വ്വാഹമുള്ളൂ.
ദരിദ്രരെ
സേവിക്കുക എന്ന കാര്യം ഡോ.
കുമാറിന്റെ
പ്രസംഗത്തില്‍ എവിടെയും
പരാമര്‍ശിക്കുന്നില്ല.
4. ചോദ്യം
6 ല്‍
इसका क्या कारण हो सकते हैं
എന്നത് വ്യാകരണപരമായ തെറ്റാണ്.
इसका क्या
कारण हो सकता है എന്നായിരുന്നു
വേണ്ടിയിരുന്നത്.
5. ചോദ്യം
9 ല്‍
गजाधर बाबू के परिवारवालों
के बीच की बातचीत എന്നതിന്
മുഴുവന്‍ പേരുടെയും (5
പേര്‍)
പരസ്പര
സംഭാഷണം എഴുതാന്‍ കുട്ടികള്‍
നന്നേ വിഷമിക്കും.
बातचीत എന്ന
പ്രയോഗം ഒഴിവാക്കി वार्तालाप
എന്നാക്കാമായിരുന്നു.
6. ചോദ്യം
11 ല്‍
പോസ്റ്റര്‍ 4
മാര്‍ക്കിന്റേതായി
കൊടുത്തിരിക്കുന്നത് ഇതാദ്യമാണ്.
മാത്രമല്ല
4 മാര്‍ക്കിന്
അര്‍ഹമാകുന്ന രീതിയില്‍
ഉത്തരമെഴുതാന്‍ കുട്ടികള്‍
വളരെ പ്രയാസപ്പെടുമെന്നതില്‍
സംശയമില്ല. सूचना
देनेवाला എന്ന പ്രയോഗവും
ഇവിടെ തൃപ്തികരമല്ല.
പോസ്റ്ററിന്റെ
ധര്‍മ്മം ഏതെങ്കിലും ഒരു
കാര്യം സൂചിപ്പിക്കല്‍
മാത്രമല്ല,
ജനങ്ങളുടെ
ശ്രദ്ധ ഒരു പ്രത്യേക
പ്രശ്നത്തിലേക്ക് കൊണ്ടുവരിക
കൂടിയാണ് . सूचना
എന്ന പദത്തിനെ നോട്ടീസ് എന്ന്
മനസ്സിലാക്കുന്ന കുട്ടികള്‍
അബദ്ധത്തില്‍ ചെന്ന് ചാടുകയും
ചെയ്യും.
7. 12, 13, 14
ചോദ്യങ്ങള്‍ക്കായി
കൊടുത്ത കവിതാഭാഗം നമ്മുടെ
പത്താംതരം കുട്ടികളുടെ മാനസിക
നിലവാരത്തിന് മുകളിലാണ്.
मुरझाया,
गुज़रो,
रुलाना
മുതലായ പദങ്ങള്‍,
मत ന്റെ
(बिखराना
मत) പ്രയോഗം
മുതലായവ കൃത്യമായ ആശയം
എഴുതുന്നതിന് വലിയ തടസ്സം
സൃഷ്ടിക്കുന്നതാണ്.
8. ചോദ്യം
17 ന്റെ
നിര്‍ദ്ദേശമായിക്കൊടുത്ത
उचित योजक का प्रयोग करके
वाक्य लिखें എന്നത് തീര്‍ത്തും
അനുചിതമാണ്. कोष्ठक
से चुनकर എന്ന് കൃത്യമായി
പറയാത്തതുകൊണ്ട് ബ്രാക്കറ്റിലില്ലാത്ത
ഏതെങ്കിലും योजक ഉപയോഗിച്ചാലും
കുട്ടിയെ കുറ്റം പറയാന്‍
പറ്റില്ല. ഉദാഃ
बड़ी गर्मी है क्योंकि पानी
नहीं बरसा। വാക്യങ്ങളെ
ചേര്‍ത്തെഴുതാനുള്ള നിര്‍ദ്ദേശവും
കൊടുത്തിട്ടില്ല.
അതുകൊണ്ടുതന്നെ
വാക്യങ്ങള്‍ ചേര്‍ത്തെഴുതാതിരുന്നാലും
അത് കുട്ടിയുടെ കുറ്റമല്ല.
കൊടുത്തിരിക്കുന്ന
യോജകങ്ങള്‍കൊണ്ട് തന്നെ
കുട്ടികള്‍ക്ക് രണ്ട് തരം
ഉത്തരം എഴുതാമെന്നതും മറ്റൊരു
പോരായ്മയാണ്. पानी
नहीं बरसा इसलिए बड़ी गर्मी
है എന്നും बड़ी गर्मी है परंतु
पानी नहीं बरसा। എന്നും.
9. 18 മുതല്‍
21 വരെ
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി
കൊടുത്ത ഗദ്യഭാഗം കാലികപ്രസക്തി
ഇല്ലാത്തതായിപ്പോയി.
കാരണം ഫോണ്‍
ചെയ്യാനോ ടി വി കാണാനോ
വീട്ടിലിരിക്കണമെന്ന്
നിര്‍ബ്ബന്ധമില്ല.
ഇന്നത്തെക്കാലത്ത്
യാത്രചെയ്തുകൊണ്ടും ഇതൊക്കെ
ചെയ്യാമെന്നിരിക്കെ കുട്ടികളെ
ഒരു ദശകം പിറകോട്ട്
കൊണ്ടുപോകുന്നതായിപ്പോയി
ഗദ്യഭാഗം. 20, 21
ചോദ്യങ്ങള്‍
ഗദ്യഭാഗം മുഴുവന്‍
സംഗ്രഹിച്ചെഴുതേണ്ടവയാണ്.
അതുകൊണ്ട്
തന്നെ ഉന്നതനിലവാരക്കാര്‍ക്ക്
മാത്രമേ തൃപ്തികരമായ രീതിയില്‍
ഉത്തരമെഴുതാന്‍ സാധിക്കുകയുള്ളൂ.
രണ്ടിനും
കുട്ടികള്‍ ഒരേ ഉത്തരം എഴുതാനും
സാധ്യതയുണ്ട്.
പാഠഭാഗത്തെ
ആസ്പദമാക്കി ചോദിച്ച 24
മാര്‍ക്കിന്റെ
ചോദ്യങ്ങളില്‍ എട്ടര മാര്‍ക്കും
(35.4%) वापसी
എന്ന പാഠത്തില്‍നിന്നാണ്
ചോദിച്ചിരിക്കുന്നത്.
ചോദ്യകര്‍ത്താവ്
ഈ വര്‍ഷം വരമിക്കുന്നയാളോ
മറ്റോ ആണോ,
അതുകൊണ്ടായിരിക്കുമോ
ഈ പാഠത്തോട് ഇത്രയധികം
താല്‍പര്യം ഉണ്ടായത് എന്ന്
സംശയിച്ചുപോകുന്നു.
ആറര
മാര്‍ക്കിന്റെ (27%)
ചോദ്യങ്ങള്‍
प्रिय डाक्टर्स എന്ന
പാഠത്തില്‍നിന്നാണ്.
പാഠപുസ്തകത്തിലെ
മറ്റു പല പാഠങ്ങളെയും തീര്‍ത്തും
അവഗണിച്ച് 24 ല്‍
15 മാര്‍ക്കും(62.5%)
രണ്ട്
പാഠങ്ങളില്‍നിന്ന് മാത്രമായി
ചോദിച്ചിരിക്കുന്നത് തീര്‍ത്തും
അക്ഷന്തവ്യമായ അപരാധമായി
കണ്ടാല്‍ കുറ്റം പറയാന്‍
പറ്റില്ല.
ചോദ്യപേപ്പറിലെ
മാര്‍ക്ക് വിന്യാസം (ആകെ
46 മാര്‍ക്ക്)
ക്ര. നം. | പാഠം | അഭ്യാസം | വ്യാകരണം | പുറമെ |
1 | 2 | |||
2 | 3 | |||
3 | 2 | |||
4 | 2 | |||
5 മു 7 | 6 | |||
8 മു 10 | 12 | |||
11 | 4 | |||
12 മു 14 | 5 | |||
15 മു 19 | 7 | |||
20, 21 | 3 | |||
ആകെ | 24 (52.17%) |
3 (6.52%) |
7 (15.21%) |
12 (26.08%) |
സമൂഹവും,
സര്‍ക്കാരും,
അധ്യാപകരും,
കുട്ടികളും
എല്ലാം വളരെ ഗൗരവത്തോടെ
സമീപിക്കുന്നSSLC
പരീക്ഷയുടെ
ചോദ്യപേപ്പര്‍ നിര്‍മ്മാണത്തില്‍
ഇത്രയധികം അശ്രദ്ധയും,
തെറ്റുകളും,
നിലവാരത്തെ
അവഗണിക്കലുമൊക്കെ
വന്നുചേര്‍ന്നിരിക്കുന്നത്
നിരുത്തരവാദപരമാണ് എന്ന്
പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
ഇതൊക്കെയായാലും
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്
അബദ്ധങ്ങള്‍ കുറഞ്ഞുവരുന്നു
എന്നത് അല്‍പം ആശാവഹം തന്നെയാണ്.
ഈശ്വരന്‍
നമ്പൂതിരി.
ടി.കെ.,
ജി.എച്ച്.എസ്.എസ്.
മാതമംഗലം,
ഫോണ്‍:
9747120252
കലക്കി..................
ReplyDeleteകലക്കി..................
ReplyDeleteസമകാലിക വിലയിരുത്തലുകളില്‍ നിന്നും (മാതൃഭൂമി,ദേശാഭിമാനി,ഹിന്ദി സഭ ബ്ളോഗ്) എന്നീവയില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന വിലയിരുത്തലാണ്-നമ്പൂതിരി സാറിന്റേത്. ഇത്തരം പൂര്‍ണ്ണമായ വിലയിരുത്തലുകളാണ് അഭികാമ്യം.
ReplyDeleteഅഭിന്ദനങ്ങള്‍.......
അശോകന്‍ മാഷുടെ കമന്റിന് നന്ദി. സൂക്ഷ്മമായ വിശകലനങ്ങള്‍ ചോദ്യത്തിന്റെ വിവിധ സാധ്യതകളെയും സൂക്ഷ്മമായ പോരായ്മകളും കണ്ടെത്തുന്നതിന് സഹായിക്കും. മാത്രവുമല്ല വളരെയധികം ഗൗരവത്തോടെ കാണുന്നതും ലക്ഷക്കണക്കിന് കോപ്പികള്‍ പ്രിന്റ് ചെയ്യപ്പെടുന്നതുമായ ചോദ്യപേപ്പറുകളില്‍ ഒരു തെറ്റും വരാതിരിക്കുന്നതിന് ചോദ്യകര്‍ത്താക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അതിലേക്ക് ഇത്തരം വിലയിരുത്തലുകള്‍ സഹായകരമാകട്ടെ എന്നതാണ് ചിരാഗിന്റെ ഉദ്ദേശം.
Delete