17 Sept 2015

X Hin Qn Sep 2015 Analysis


X Hin Qn Sep 2015 Analysis
1. 1,2 ചോദ്യങ്ങള്‍ക്ക് सूचना, निर्देश മുതലായവയിലേതെങ്കിലും ഒന്ന് കൊടുത്തായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3ല്‍ लालूराम तेली എന്ന് ശരിയായി കൊടുത്തപ്പോള്‍ बाबुलाल तेली (बाबूलाल) എന്ന് തെറ്റായാണ് കൊടുത്തുകാണുന്നത്.
3. ചോദ്യം 4ന് ग्वाला की എന്നതിന് പകരം ग्वाले की എന്നായിരുന്നു ശരിയായ പ്രയോഗം. पशु-पक्षियों से क्रूरता दिखानेवाला എന്ന പ്രയോഗം തൃപ്തികരമായില്ല.
4. ചോദ്യം 5 പ്രയാസകരമാണ്. ഇതിന് കുട്ടികള്‍ തൃപ്തികരമായ രീതിയില്‍ ഉത്തരമെഴുതാന്‍ സാധ്യതയില്ല.
5. ചോദ്യം 6 ഉം ആയാസരഹിതമായി ഉത്തരമെഴുതാന്‍ പറ്റുന്നതല്ല.
6. ചോദ്യം 7 पालतू पशु-पक्षियों के प्रति എന്നതിന് പകരം पशु-पक्षियों को पालने के संबंध में എന്നായിരുന്നു വേണ്ടിയിരുന്നത്.
7. ചോദ്യം 8, 9, 10 ചോദ്യങ്ങള്‍ 5, 6, 7 ചോദ്യങ്ങളെ അപേക്ഷിച്ച് മികച്ചതായി തോന്നി.
8. കവിതാഭാഗം മോശമായി തോന്നിയില്ല. എന്നാല്‍ सिक्का, पहलू, कीर्ति बढ़ाना എന്നിവയുടെ അര്‍ത്ഥമറിയാത്ത കുട്ടികള്‍ നന്നേ പ്രയാസപ്പെടുന്നതാണ്.
9. ചോദ്യം 14 ല്‍ उद् घोषणा എന്നെഴുതിയിരിക്കുന്നത് ശരിയായില്ല. ഇടം (space) ഒഴിവാക്കിയാല്‍ द्घ എന്ന കൂട്ടക്ഷരം വരുന്നത് ചോദ്യകര്‍ത്താക്കളെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാം. Linux ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും ഹിന്ദിയില്‍ मानक वर्तनी പ്രകാരം ടൈപ്പ് ചെയ്യാന്‍ ഇത് തടസ്സമാണ്. द्ध, ह्न, द्व, ल्ल തുടങ്ങിയ പല സംയുക്താക്ഷരങ്ങളും linux ല്‍ ശരിയായി ടൈപ്പ് ചെയ്യാന്‍ പ്രയാസമാണ്. (ഞാനും ഇത് ലിനക്സില്‍ ആണ് ചെയ്തത്. അതിനാല്‍ मानक वर्तनी പാലിക്കാന്‍ പറ്റിയിട്ടില്ല എന്ന് കുറ്റസമ്മതം നടത്തുനാഗ്രഹിക്കുന്നു)
10. ചോദ്യം 14 ഇഷ്ടമായി. എന്നാല്‍ പോസ്റ്റര്‍ ചോദ്യത്തിന് 3 മാര്‍ക്ക്, 4 മാര്‍ക്ക് എന്നിങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കുറേക്കാലമായി പോസ്റ്റര്‍ 4 മാര്‍ക്കിന്റെ ചോദ്യമായാണ് കൊടുത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാറ്റിയതായി കാണുന്നു.
11. ചോദ്യം 15ലെ തിരുത്താനായി കൊടുത്ത നാലാമത്തെ ഭാഗം ഒര്‍ത്ഥത്തില്‍ ശരിയല്ലേ എന്ന് സംശയം ഉയര്‍ത്തുന്നു. കാരണം मुंबई जाता था എന്നതിനെ मुंबई जानेवाला था എന്ന രീതിയിലും മനസ്സിലാക്കിയേക്കാം. അങ്ങനെ വരുമ്പോള്‍ ഈ ഭാഗം മാറ്റാതെ തന്നെ ശരിയായാക്കാവുന്നതാണ്. ചോദ്യകര്‍ത്താക്കള്‍ जाएगा എന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. തര്‍ക്കമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം. कल मैं दिल्ली जा रहा हूँ എന്ന വാക്യത്തെ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.
12. ചോദ്യം 16 കണ്ടപ്പോള്‍ विशेषण ഒഴിവാക്കി लिंग ആധാരമാക്കിയ ചോദ്യം വേണ്ടിയിരുന്നോ എന്ന് തോന്നി. കാരണം ചോദ്യം 15ലും 2 എണ്ണം लिंग കൂടി അടിസ്ഥാനമാക്കിയവയാണ്.
13. ചോദ്യം 17ലെ आ) ചോദ്യം ഉചിതമായി തോന്നിയില്ല. മോശമായ സന്ദേശം നല്‍കുന്ന ചോദ്യമായിപ്പോയി.
14. ചോദ്യം 20 प्रभावशाली संचार माध्यम क्या है? എന്നതിന് ഒറ്റ ഉത്തരം ഗദ്യഭാഗത്തെ മാത്രം ആസ്പദമാക്കി എഴുതേണ്ടിയിരിക്കുന്നു. ഇങ്ങനെ ചോദ്യം സങ്കുചിതമാക്കുന്നത് ഒഴിവാക്കുകയല്ലേ ഉചിതമായിട്ടുള്ളത്?
15. ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് DTP സംബന്ധമായതാണ്. , , ढ അക്ഷരങ്ങള്‍ക്ക് അടിയില്‍ കുത്ത് (नुक़्ता) ഇടാതെ പ്രയോഗിച്ചിരിക്കുന്നത് 12 ഇടങ്ങളില്‍ കാണാവുന്നതാണ്. ॉ എന്നതിന് പകരം ाँ എന്ന് 4 സ്ഥലങ്ങളില്‍ തെറ്റായി കൊടുത്തത് കാണാം. ചോദ്യത്തിന് നമ്പറിട്ട് കുത്തിട്ടാല്‍ ഒരു space വിടുകയെന്ന DTP നിയമം പാലിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ 17 സ്ഥലങ്ങളില്‍ വിരുദ്ധമായി കൊടുത്തതായി കാണാം. ആവശ്യമായ സ്ഥലത്ത് ഇടം വിടാത്തതും അനാവശ്യമായ സ്ഥലത്ത് ഇടം വിട്ടതും നിരവധി സ്ഥലങ്ങളില്‍ കാണാവുന്നതാണ്. ഇത്തരം പ്രശ്നമൊന്നും കുട്ടികളെ ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും ലക്ഷക്കണക്കിന് കോപ്പികളില്‍ ഇത്തരം ഡസന്‍കണക്കിന് പിശകുകള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമല്ലോ?
രവി.

13 Sept 2015

സെപ്തംബര്‍ 14 – ഹിന്ദി ദിനം
സെപ്തംബര്‍ 14 രാജ്യമെമ്പാടും ഹിന്ദി ദിനമായി ആചരിച്ചുവരികയാണല്ലോ. എന്തുകൊണ്ടാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ആചരിച്ചുവരുന്നത്? ഒരു പക്ഷേ ഹിന്ദി അധ്യാപകര്‍ പോലും ഈ കാര്യം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം ഉയരാന്‍ പലപ്പോഴും ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമായെങ്കിലും അന്ന് നമ്മുടെ രാജ്യത്തിന് സ്വന്തമായി ഭരണഘടനയില്ലായിരുന്നു. അതുകൊണ്ട് തന്നെ നമ്മെ ഭരിച്ചിരുന്ന ബ്രിട്ടന്റെ ഭരണഘടനയെ താല്‍ക്കാലികമായി ഉപയോഗപ്പെടുത്തിയായിരുന്നു ഭരണം നടന്നിരുന്നത്, ഇന്ത്യ ബ്രിട്ടന്റെ ഒരു ഡൊമെയ്ന്‍ ആയാണ് മുമ്പോട്ട് നീങ്ങിയിരുന്നത്. ഒരു പരമാധികാര റിപ്പബ്ലിക്കിന് ഭരണഘടന അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഭാരതത്തിന് ഒരു ഭരണഘടന തയ്യാറാക്കാനായി ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണാഘടനാ സമിതി രൂപീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഭരണാഘടനാ സമിതി വിവിധ വിഷയങ്ങളില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ഈ ഭരണഘടനാ സമിതി ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language, राजभाषा) യായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ച് ശുപാര്‍ശ ചെയ്ത തീയ്യതിയാണ് പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഈ തീയ്യതി (1949 സെപ്തംബര്‍ 14) ക്ക് ഭാരതത്തിന് ഭരണഘടനയില്ല എന്നറിയാമല്ലോ. ഭരണഘടന അംഗീകരിക്കപ്പെടുന്നതോടെ മാത്രമേ ഈ പദവി പൂര്‍ണ്ണമായും ഔദ്യോഗികമായി ലഭിക്കുന്നുളളൂ എന്ന് സാരം. ഏതായാലും 1950 ജനുവരി 26 ന് ഭരണഘടന അംഗീകരിക്കപ്പെടുന്നതോടെ ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി മാറി. ഈ തീയ്യതി മുതല്‍ ഹിന്ദിക്ക് പൂര്‍ണ്ണമായും ഈ പദവി കല്‍പ്പിക്കപ്പെടുകയും ചെയ്തു. ഏതായാലും ഹിന്ദിയെ ഭാരതത്തിന്റെ (കേന്ദ്ര സര്‍ക്കാറിന്റെ) ഭരണഭാഷയായി പ്ര‌ഖ്യാപിക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ ഭരണഭാഷ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന നിയമനിര്‍മ്മാണ സഭകള്‍ക്കാണ്. ഏതായാലും ഇന്ന് 9 സംസ്ഥാനങ്ങള്‍ക്ക് ഹിന്ദി ഭരണഭാഷയാണ്. ഇപ്രകാരമാണ് കാര്യമെങ്കിലും പലരും ധരിച്ചിരിക്കുന്നത് ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മ്മദിനമായാണ് ഹിന്ദി ദിനം ആചരിക്കുന്നതെന്നാണ്. ബഹുഭരിപക്ഷം വരുന്ന ഹിന്ദി അധ്യാപകര്‍ പോലും ഇപ്രകാരം വിശ്വസിക്കുകയും 'രാഷ്ട്രഭാഷ ഹിന്ദി' എന്ന മനസ്സില്‍ രൂഢമായ വിശ്വാസത്തെ ആസ്പദമാക്കി പലവിധ മല്‍സരങ്ങള്‍ക്ക് പോലും വിഷയം കൊടുത്തതായി കാണാന്‍ കഴിഞ്ഞു. ഭാരത സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോലും പറഞ്ഞിരിക്കുന്നത് ഭാരതത്തിന് രാഷ്ട്രഭാഷയായി ഒരു ഭാഷയെയും കുടിയിരുത്തിയിട്ടില്ലെന്നതാണ്. അതായത് ഹിന്ദിയുടെ പ്രാധാന്യം അത് ഇന്ത്യ മഹാരാജ്യത്തിന്റെ കേന്ദ്ര ഭരണഭാഷയാണെന്നുള്ളതാണ്. ഭരണഘടനയില്‍ വകുപ്പ് 343 മുതലാണ് ഭാഷ സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഭരണഘടനയില്‍ രാഷ്ട്രഭാഷയെന്ന പേരുപോലും കാണാന്‍ കഴിയില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഈ ഭാഷ ഭാരതത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗം സംസാരിക്കുന്ന ഭാഷയാണ്. 2001 സെന്‍സസ് പ്രകാരം 42 കോടിയിലധികം പേര്‍ ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നു. മററ് നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നു. ചില രാജ്യങ്ങളില്‍ ഹിന്ദി ഏറ്റവും വലിയ രണ്ടാം ഭാഷയാണ്. 150ലധികം വിദേശ സര്‍വ്വകലാശാലകളില്‍ ഹിന്ദി പാഠ്യവിഷയമാണ്. ലോകത്താകമാനം 14 കോടിയിലധികം പേര്‍ സംസാരിക്കുന്ന ഉറുദു ഭാഷയെ വേറൊരു ഭാഷയായി കാണുന്നതിന്റെ ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം ലിപി ഫാര്‍സിയാണെന്നത് ഒഴിവാക്കിയാല്‍ മറ്റു കാര്യങ്ങളില്‍ വ്യത്യാസം വളരെ നേരിയ തോതില്‍മാത്രം. അതേ പോലെത്തന്നെ ഹിന്ദിയുടെ ബോലികളായി അറിയപ്പെടുന്ന ഭാഷകള്‍ കൂടി ഭരണഘടനയുടെ എട്ടാം പട്ടികയില്‍ സ്ഥാനം നേടുന്നതും ഹിന്ദിയുടെ മഹത്വം കുറക്കാനുള്ള ശ്രമമാകില്ലേ എന്ന് സംശയിച്ചുപോകുന്നു. കാരണം എട്ടാം പട്ടികയില്‍ സ്ഥാനം പിടിച്ചാല്‍ അത് പുതിയൊരു ഭാഷയായി കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അവസാനമായി എട്ടാം പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട മൈഥിലി ഹിന്ദിയുടെ 18 ഓളം ബോലികളിലൊന്നായിരുന്നു. ഭരണഘടന അംഗീകരിക്കപ്പെടുമ്പോള്‍ എട്ടാം പട്ടികയില്‍ 14 ഭാഷകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1967ല്‍ സിന്ധിയും, 1992 ല്‍ കൊങ്കണി, മണിപുരി, നേപ്പാളി ഭാഷകളും, 2003 ല്‍ ബോഡോ, ഡോംഗരി, മൈഥിലി, സംഥാലി ഭാഷകളും ഉള്‍പ്പെടുത്തപ്പെട്ടു. ഇപ്രകാരം ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഹിന്ദിയടക്കം 22 ഭാഷകളായിരിക്കുന്നു. ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയാണ് എന്ന് പറയുന്നതിന് യാതൊരു ആധാരവും ഇല്ല എന്നാണ് പറഞ്ഞതിന്റെ സാരം. ഒരു തരത്തില്‍ പറഞ്ഞാല്‍ എട്ടാം പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ഭാഷകളെല്ലാം തന്നെ ദേശീയപ്രാധാന്യം നേടുന്ന ഭാഷകളായതിനാല്‍ അവയൊക്കെത്തന്നെ ദേശീയഭാഷകളായി പറയപ്പെടാവുന്നതാണ്. ഈ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈഭാഷകളൊക്കെ രാഷ്ട്രഭാഷകളാണെന്ന് ഒരര്‍ത്ഥത്തില്‍ സമ്മതിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഭരണഘടനയില്‍ രാഷ്ട്രഭാഷ എന്ന പദം ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. 15 കൊല്ലത്തിന് ശേഷം അതായത് 26 ജനുവരി 1965 മുതല്‍ പൂര്‍ണ്ണമായും ഭരണകാര്യങ്ങള്‍ ഹിന്ദിയില്‍ നടത്തുന്നതാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് ശേഷവും ഇംഗ്ലീഷിന്റെ ആധിപത്യം അവസാനിച്ചില്ലെന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷിന്റെ സ്ഥാനമെന്താണ്? ഭരണഘടനാപരമായി അത് ഭരണഭാഷയല്ല. എന്നാല്‍ ഹിന്ദിയുടെ കൂടെ തുടരാന്‍ അനുവദിക്കുന്നതുകൊണ്ട് തന്നെ അതിനെ സഹഭരണഭാഷ യെന്ന് വിളിക്കപ്പെടാവുന്നതാണ്. തമിഴ് നാട്ടിലെയും ബംഗാളിലെയും മറ്റും ഹിന്ദി വിരുദ്ധ വികാരം ഭരണഭാഷാപദവിയില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഹിന്ദി എത്താതിരുന്നതിന് ഒരുപരിധിവരെ കാരണമായി എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഭരണകര്‍ത്താക്കളുടെ നിശ്ചയദാര്‍ഢ്യക്കുറവ് ഹിന്ദി അപനേ ഘര്‍ കീ റാണി ആകുന്നതിന് തടസ്സമായിട്ടുണ്ട് എന്ന്കൂടി കാണേണ്ടിയിരിക്കുന്നു.
രവി

10 Sept 2015

VIII Hin Qn Sep 2015 Analysis


VIII Hin Qn Sep. 2015 Analysis
1. ചോദ്യം 1 ന് പട്ടിക കാണാത്തത് കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി.
डॉ. असगर वज़ाहत എന്ന് കൊടുക്കണമായിരുന്നു.
2. ചോദ്യം 2 ന്റെ നിര്‍ദ്ദേശത്തില്‍ घटनाएँ എന്ന് ചേര്‍ക്കുന്നതായിരുന്നു. ഉചിതം.
3. ചോദ്യം 3ല്‍ अपने ज्ञान पर गर्व करनेवाला എന്നാണ് കൂടുതല്‍ ഉചിതമായത്.
4. ചോദ്യം 5ല്‍ गुरुजी ने शेर को बकरी बना दी എന്നായിരുന്നു വേണ്ടിയിരുന്നത്.
5. ചോദ്യം 9 (असल में बड़ा ज्ञानी कौन है) ന് ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് പ്രയാസം തോന്നാന്‍ സാധ്യതയുണ്ട്. ഇപ്രകാരം ക്ലാസ്സില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയില്ല.
6. ചോദ്യം 12 ല്‍ गोला എന്ന് പറഞ്ഞതല്ലാതെ അത് കാണാനില്ലാത്തത് പ്രയാസം
സൃഷ്ടിക്കുന്നു.
7. എഡിറ്റിംഗ് സംബന്ധമായ പ്രശ്നം തന്നെയാണ് ഇപ്രാവശ്യവും കൂടുതലായി കാണാനുള്ളത്. 15 ചോദ്യങ്ങളില്‍ ചോദ്യനമ്പറിന് ശേഷം കുത്തിട്ടതിന് ശേഷം ഇടം വിടാതിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുന്നു. പൂര്‍ണ്ണവിരാമം (), അല്‍പവിരാമം (,), ചോദ്യചിഹ്നം (?), ഉദ്ധരണചിഹ്നം ('') മുതലായവക്ക് മുമ്പ് അനാവശ്യമായി നിരവധി സ്ഥലങ്ങലില്‍ ഇടം വിട്ടിരിക്കുന്നതും കാണാം. 24 ഇടങ്ങളില്‍ ज़, ड़ ढ़ അടിയില്‍ കുത്തിടാതെ തെറ്റായി കൊടുത്തിരിക്കുന്നു. क्त, ड्ड, द्व, ल्ल എന്നീ പഴയ ലിപി ഒഴിവാക്കി मानक वर्तनी സ്വീകരിക്കാമായിരുന്നു.. डाँ, रू (गुरू), हुँ, न्हें (तुन्हें) തുടങ്ങിയ പല ഇടങ്ങിലും തെറ്റുകള്‍ കടന്നുകൂടിയത് കാണാവുന്നതാണ്. ഇപ്രകാരം എഡിറ്റിംഗ് സംബന്ധമായ തെറ്റുകള്‍ ഡസന്‍ കണക്കിനാണ് ചോദ്യപേപ്പറിലുള്ളത്.
ഈ പ്രശ്നങ്ങളൊഴിച്ചാല്‍ ചോദ്യപേപ്പര്‍ പൊതുവെ ഓകെ യാണെന്ന് പറയാവുന്നതാണ്.

7 Sept 2015

IX Hin Qn Sep 2015 Analysis


IX Hin Qn Sep. 2015 Analysis
1. ചോദ്യം 1 ന്റെയും 2ന്റെയും ആരംഭത്തില്‍ കൊടുത്ത വാക്യത്തെ निर्देश എന്നോ सूचना എന്നോ കൊടുത്ത് വേര്‍തിരിക്കേണ്ടതായിരുന്നു.
2. ചോദ്യം 2 ല്‍ കൊടുത്തതില്‍ 4 ല്‍ 3 ഉം घटनाएँ എന്ന് പറയാന്‍ യോജിച്ചവയല്ല. മാത്രവുമല്ല അവയൊന്നും സുഖകരമായി ക്രമപ്പെടുത്താന്‍ പറ്റിയവയല്ല താനും. ചോദ്യനിര്‍ദ്ദേശത്തില്‍ घटनाएँ എന്ന്തന്നെ കൊടുക്കുകയായിരുന്നു കൂടുതല്‍ ഉചിതം.