സെപ്തംബര്‍
14
– ഹിന്ദി
ദിനം
സെപ്തംബര്‍
14
രാജ്യമെമ്പാടും
ഹിന്ദി ദിനമായി ആചരിച്ചുവരികയാണല്ലോ.
എന്തുകൊണ്ടാണ്
സെപ്തംബര്‍ 14
ഹിന്ദി
ദിനമായി ആചരിച്ചുവരുന്നത്?
ഒരു
പക്ഷേ ഹിന്ദി അധ്യാപകര്‍
പോലും ഈ കാര്യം വേണ്ടത്ര
മനസ്സിലാക്കിയിട്ടുണ്ടോ
എന്ന സംശയം ഉയരാന്‍ പലപ്പോഴും
ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യ
1947
ആഗസ്ത്
15
ന്
സ്വതന്ത്രമായെങ്കിലും അന്ന്
നമ്മുടെ രാജ്യത്തിന് സ്വന്തമായി
ഭരണഘടനയില്ലായിരുന്നു.
അതുകൊണ്ട്
തന്നെ നമ്മെ ഭരിച്ചിരുന്ന
ബ്രിട്ടന്റെ ഭരണഘടനയെ
താല്‍ക്കാലികമായി
ഉപയോഗപ്പെടുത്തിയായിരുന്നു
ഭരണം നടന്നിരുന്നത്,
ഇന്ത്യ
ബ്രിട്ടന്റെ ഒരു ഡൊമെയ്ന്‍
ആയാണ് മുമ്പോട്ട് നീങ്ങിയിരുന്നത്.
ഒരു
പരമാധികാര റിപ്പബ്ലിക്കിന്
ഭരണഘടന അത്യന്താപേക്ഷിതമാണ്.
അതുകൊണ്ട്
തന്നെ ഭാരതത്തിന് ഒരു ഭരണഘടന
തയ്യാറാക്കാനായി ഡോ.
ബി.ആര്‍.
അംബേദ്കറുടെ
നേതൃത്വത്തില്‍ ഭരണാഘടനാ
സമിതി രൂപീകരിക്കപ്പെടുകയും
ചെയ്തു.
അങ്ങനെ
ഭരണാഘടനാ സമിതി വിവിധ വിഷയങ്ങളില്‍
ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട
കാര്യങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട്
മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.
ഈ
ഭരണഘടനാ സമിതി ഹിന്ദിയെ
ഭാരതത്തിന്റെ ഭരണഭാഷ (Official
Language, राजभाषा)
യായി
തെരഞ്ഞെടുക്കാന്‍ തീരുമാനിച്ച്
ശുപാര്‍ശ ചെയ്ത തീയ്യതിയാണ്
പിന്നീട് ഹിന്ദി ദിനമായി
ആചരിക്കാന്‍ തുടങ്ങിയത്.
ഈ
തീയ്യതി (1949
സെപ്തംബര്‍
14)
ക്ക്
ഭാരതത്തിന് ഭരണഘടനയില്ല
എന്നറിയാമല്ലോ.
ഭരണഘടന
അംഗീകരിക്കപ്പെടുന്നതോടെ
മാത്രമേ ഈ പദവി പൂര്‍ണ്ണമായും
ഔദ്യോഗികമായി ലഭിക്കുന്നുളളൂ
എന്ന് സാരം.
ഏതായാലും
1950
ജനുവരി
26
ന്
ഭരണഘടന അംഗീകരിക്കപ്പെടുന്നതോടെ
ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി
മാറി.
ഈ
തീയ്യതി മുതല്‍ ഹിന്ദിക്ക്
പൂര്‍ണ്ണമായും ഈ പദവി
കല്‍പ്പിക്കപ്പെടുകയും
ചെയ്തു.
ഏതായാലും
ഹിന്ദിയെ ഭാരതത്തിന്റെ
(കേന്ദ്ര
സര്‍ക്കാറിന്റെ)
ഭരണഭാഷയായി
പ്രഖ്യാപിക്കപ്പെട്ടു.
സംസ്ഥാനങ്ങളുടെ
ഭരണഭാഷ തെരഞ്ഞെടുക്കാനുള്ള
അധികാരം സംസ്ഥാന നിയമനിര്‍മ്മാണ
സഭകള്‍ക്കാണ്.
ഏതായാലും
ഇന്ന് 9
സംസ്ഥാനങ്ങള്‍ക്ക്
ഹിന്ദി ഭരണഭാഷയാണ്.
ഇപ്രകാരമാണ്
കാര്യമെങ്കിലും പലരും
ധരിച്ചിരിക്കുന്നത് ഹിന്ദി
ഭാരതത്തിന്റെ രാഷ്ട്രഭാഷയായി
പ്രഖ്യാപിക്കപ്പെട്ടതിന്റെ
ഓര്‍മ്മദിനമായാണ് ഹിന്ദി
ദിനം ആചരിക്കുന്നതെന്നാണ്.
ബഹുഭരിപക്ഷം
വരുന്ന ഹിന്ദി അധ്യാപകര്‍
പോലും ഇപ്രകാരം വിശ്വസിക്കുകയും
'രാഷ്ട്രഭാഷ
ഹിന്ദി'
എന്ന
മനസ്സില്‍ രൂഢമായ വിശ്വാസത്തെ
ആസ്പദമാക്കി പലവിധ മല്‍സരങ്ങള്‍ക്ക്
പോലും വിഷയം കൊടുത്തതായി
കാണാന്‍ കഴിഞ്ഞു.
ഭാരത
സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പോലും പറഞ്ഞിരിക്കുന്നത്
ഭാരതത്തിന് രാഷ്ട്രഭാഷയായി
ഒരു ഭാഷയെയും കുടിയിരുത്തിയിട്ടില്ലെന്നതാണ്.
അതായത്
ഹിന്ദിയുടെ പ്രാധാന്യം അത്
ഇന്ത്യ മഹാരാജ്യത്തിന്റെ
കേന്ദ്ര ഭരണഭാഷയാണെന്നുള്ളതാണ്.
ഭരണഘടനയില്‍
വകുപ്പ് 343
മുതലാണ്
ഭാഷ സംബന്ധമായ കാര്യങ്ങള്‍
പറഞ്ഞിരിക്കുന്നത്.
ഭരണഘടനയില്‍
രാഷ്ട്രഭാഷയെന്ന പേരുപോലും
കാണാന്‍ കഴിയില്ലെന്നതാണ്
വാസ്തവം.
എന്നാല്‍
ഈ ഭാഷ ഭാരതത്തിലെ മഹാഭൂരിപക്ഷം
വരുന്ന ജനവിഭാഗം സംസാരിക്കുന്ന
ഭാഷയാണ്.
2001 സെന്‍സസ്
പ്രകാരം 42
കോടിയിലധികം
പേര്‍ ഇന്ത്യയില്‍ ഹിന്ദി
സംസാരിക്കുന്നു.
മററ്
നിരവധി രാജ്യങ്ങളില്‍
ലക്ഷക്കണക്കിന് ജനങ്ങള്‍
ഹിന്ദി സംസാരിക്കുന്നു.
ചില
രാജ്യങ്ങളില്‍ ഹിന്ദി ഏറ്റവും
വലിയ രണ്ടാം ഭാഷയാണ്.
150ലധികം
വിദേശ സര്‍വ്വകലാശാലകളില്‍
ഹിന്ദി പാഠ്യവിഷയമാണ്.
ലോകത്താകമാനം
14
കോടിയിലധികം
പേര്‍ സംസാരിക്കുന്ന ഉറുദു
ഭാഷയെ വേറൊരു ഭാഷയായി
കാണുന്നതിന്റെ ആവശ്യമുണ്ടോ
എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
കാരണം
ലിപി ഫാര്‍സിയാണെന്നത്
ഒഴിവാക്കിയാല്‍ മറ്റു
കാര്യങ്ങളില്‍ വ്യത്യാസം
വളരെ നേരിയ തോതില്‍മാത്രം.
അതേ
പോലെത്തന്നെ ഹിന്ദിയുടെ
ബോലികളായി അറിയപ്പെടുന്ന
ഭാഷകള്‍ കൂടി ഭരണഘടനയുടെ
എട്ടാം പട്ടികയില്‍ സ്ഥാനം
നേടുന്നതും ഹിന്ദിയുടെ മഹത്വം
കുറക്കാനുള്ള ശ്രമമാകില്ലേ
എന്ന് സംശയിച്ചുപോകുന്നു.
കാരണം
എട്ടാം പട്ടികയില്‍ സ്ഥാനം
പിടിച്ചാല്‍ അത് പുതിയൊരു
ഭാഷയായി കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ്
ചെയ്യുന്നത്.
അവസാനമായി
എട്ടാം പട്ടികയില്‍
കൂട്ടിച്ചേര്‍ക്കപ്പെട്ട
മൈഥിലി ഹിന്ദിയുടെ 18
ഓളം
ബോലികളിലൊന്നായിരുന്നു.
ഭരണഘടന
അംഗീകരിക്കപ്പെടുമ്പോള്‍
എട്ടാം പട്ടികയില്‍ 14
ഭാഷകളായിരുന്നു
ഉണ്ടായിരുന്നത്.
പിന്നീട്
1967ല്‍
സിന്ധിയും,
1992 ല്‍
കൊങ്കണി,
മണിപുരി,
നേപ്പാളി
ഭാഷകളും,
2003 ല്‍
ബോഡോ,
ഡോംഗരി,
മൈഥിലി,
സംഥാലി
ഭാഷകളും ഉള്‍പ്പെടുത്തപ്പെട്ടു.
ഇപ്രകാരം
ഭരണഘടനയുടെ എട്ടാം പട്ടികയില്‍
ഹിന്ദിയടക്കം 22
ഭാഷകളായിരിക്കുന്നു.
ഹിന്ദി
ഭാരതത്തിന്റെ രാഷ്ട്രഭാഷയാണ്
എന്ന് പറയുന്നതിന് യാതൊരു
ആധാരവും ഇല്ല എന്നാണ് പറഞ്ഞതിന്റെ
സാരം.
ഒരു
തരത്തില്‍ പറഞ്ഞാല്‍ എട്ടാം
പട്ടികയില്‍ സ്ഥാനം പിടിക്കുന്ന
ഭാഷകളെല്ലാം തന്നെ ദേശീയപ്രാധാന്യം
നേടുന്ന ഭാഷകളായതിനാല്‍
അവയൊക്കെത്തന്നെ ദേശീയഭാഷകളായി
പറയപ്പെടാവുന്നതാണ്.
ഈ
അര്‍ത്ഥത്തില്‍ പറഞ്ഞാല്‍
ഈഭാഷകളൊക്കെ രാഷ്ട്രഭാഷകളാണെന്ന്
ഒരര്‍ത്ഥത്തില്‍ സമ്മതിക്കേണ്ടി
വന്നേക്കാം.
എന്നാല്‍
ഭരണഘടനയില്‍ രാഷ്ട്രഭാഷ എന്ന
പദം ഒരിടത്തുപോലും
ഉപയോഗിച്ചിട്ടില്ലെന്നതാണ്
വാസ്തവം.
15 കൊല്ലത്തിന്
ശേഷം അതായത് 26
ജനുവരി
1965
മുതല്‍
പൂര്‍ണ്ണമായും ഭരണകാര്യങ്ങള്‍
ഹിന്ദിയില്‍ നടത്തുന്നതാണെന്ന്
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും
അതിന് ശേഷവും ഇംഗ്ലീഷിന്റെ
ആധിപത്യം അവസാനിച്ചില്ലെന്നതാണ്
വാസ്തവം.
യഥാര്‍ത്ഥത്തില്‍
ഇംഗ്ലീഷിന്റെ സ്ഥാനമെന്താണ്?
ഭരണഘടനാപരമായി
അത് ഭരണഭാഷയല്ല.
എന്നാല്‍
ഹിന്ദിയുടെ കൂടെ തുടരാന്‍
അനുവദിക്കുന്നതുകൊണ്ട് തന്നെ
അതിനെ സഹഭരണഭാഷ യെന്ന്
വിളിക്കപ്പെടാവുന്നതാണ്.
തമിഴ്
നാട്ടിലെയും ബംഗാളിലെയും
മറ്റും ഹിന്ദി വിരുദ്ധ വികാരം
ഭരണഭാഷാപദവിയില്‍ പൂര്‍ണ്ണ
അര്‍ത്ഥത്തില്‍ ഹിന്ദി
എത്താതിരുന്നതിന് ഒരുപരിധിവരെ
കാരണമായി എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
ഭരണകര്‍ത്താക്കളുടെ
നിശ്ചയദാര്‍ഢ്യക്കുറവ്
ഹിന്ദി അപനേ ഘര്‍ കീ റാണി
ആകുന്നതിന് തടസ്സമായിട്ടുണ്ട്
എന്ന്കൂടി കാണേണ്ടിയിരിക്കുന്നു.
രവി
No comments:
Post a Comment