X
Hin Qn Sep 2015 Analysis
1. 1,2
ചോദ്യങ്ങള്‍ക്ക്
सूचना,
निर्देश
മുതലായവയിലേതെങ്കിലും ഒന്ന്
കൊടുത്തായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം
3ല്‍
लालूराम तेली എന്ന്
ശരിയായി കൊടുത്തപ്പോള്‍
बाबुलाल तेली (बाबूलाल)
എന്ന്
തെറ്റായാണ് കൊടുത്തുകാണുന്നത്.
3. ചോദ്യം
4ന്
ग्वाला की എന്നതിന് പകരം
ग्वाले की എന്നായിരുന്നു
ശരിയായ പ്രയോഗം.
पशु-पक्षियों
से क्रूरता दिखानेवाला എന്ന
പ്രയോഗം തൃപ്തികരമായില്ല.
4. ചോദ്യം
5 പ്രയാസകരമാണ്.
ഇതിന് കുട്ടികള്‍
തൃപ്തികരമായ രീതിയില്‍
ഉത്തരമെഴുതാന്‍ സാധ്യതയില്ല.
5. ചോദ്യം
6 ഉം
ആയാസരഹിതമായി ഉത്തരമെഴുതാന്‍
പറ്റുന്നതല്ല.
6. ചോദ്യം
7 पालतू
पशु-पक्षियों
के प्रति എന്നതിന് പകരം
पशु-पक्षियों
को पालने के संबंध में എന്നായിരുന്നു
വേണ്ടിയിരുന്നത്.
7. ചോദ്യം
8, 9, 10 ചോദ്യങ്ങള്‍
5, 6, 7 ചോദ്യങ്ങളെ
അപേക്ഷിച്ച് മികച്ചതായി
തോന്നി.
8.
കവിതാഭാഗം മോശമായി
തോന്നിയില്ല.
എന്നാല്‍ सिक्का,
पहलू,
कीर्ति बढ़ाना
എന്നിവയുടെ അര്‍ത്ഥമറിയാത്ത
കുട്ടികള്‍ നന്നേ പ്രയാസപ്പെടുന്നതാണ്.
9. ചോദ്യം
14 ല്‍
उद् घोषणा എന്നെഴുതിയിരിക്കുന്നത്
ശരിയായില്ല.
ഇടം (space)
ഒഴിവാക്കിയാല്‍
द्घ എന്ന കൂട്ടക്ഷരം വരുന്നത്
ചോദ്യകര്‍ത്താക്കളെ ഇപ്രകാരം
ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാം.
Linux ഉപയോഗിക്കാന്‍
എളുപ്പമാണെങ്കിലും ഹിന്ദിയില്‍
मानक वर्तनी പ്രകാരം ടൈപ്പ്
ചെയ്യാന്‍ ഇത് തടസ്സമാണ്.
द्ध,
ह्न,
द्व,
ल्ल തുടങ്ങിയ പല
സംയുക്താക്ഷരങ്ങളും linux
ല്‍ ശരിയായി
ടൈപ്പ് ചെയ്യാന്‍ പ്രയാസമാണ്.
(ഞാനും ഇത് ലിനക്സില്‍
ആണ് ചെയ്തത്.
അതിനാല്‍ मानक
वर्तनी പാലിക്കാന്‍ പറ്റിയിട്ടില്ല
എന്ന് കുറ്റസമ്മതം
നടത്തുനാഗ്രഹിക്കുന്നു)
10. ചോദ്യം
14 ഇഷ്ടമായി.
എന്നാല്‍ പോസ്റ്റര്‍
ചോദ്യത്തിന് 3
മാര്‍ക്ക്,
4 മാര്‍ക്ക്
എന്നിങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്
ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
കുറേക്കാലമായി
പോസ്റ്റര്‍ 4
മാര്‍ക്കിന്റെ
ചോദ്യമായാണ് കൊടുത്ത്
വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍
വീണ്ടും മാറ്റിയതായി കാണുന്നു.
11. ചോദ്യം
15ലെ
തിരുത്താനായി കൊടുത്ത നാലാമത്തെ
ഭാഗം ഒര്‍ത്ഥത്തില്‍ ശരിയല്ലേ
എന്ന് സംശയം ഉയര്‍ത്തുന്നു.
കാരണം मुंबई जाता
था എന്നതിനെ मुंबई जानेवाला
था എന്ന രീതിയിലും മനസ്സിലാക്കിയേക്കാം.
അങ്ങനെ വരുമ്പോള്‍
ഈ ഭാഗം മാറ്റാതെ തന്നെ
ശരിയായാക്കാവുന്നതാണ്.
ചോദ്യകര്‍ത്താക്കള്‍
जाएगा എന്നാണ് ഉത്തരം
പ്രതീക്ഷിക്കുന്നത് എന്ന്
വിശ്വസിക്കേണ്ടിയിരിക്കുന്നു.
തര്‍ക്കമുണ്ടാക്കുന്ന
ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ്
കൂടുതല്‍ ഉചിതം.
कल मैं दिल्ली
जा रहा हूँ എന്ന വാക്യത്തെ
എങ്ങനെ സ്വീകരിക്കും എന്നറിയില്ല.
12. ചോദ്യം
16 കണ്ടപ്പോള്‍
विशेषण ഒഴിവാക്കി लिंग
ആധാരമാക്കിയ ചോദ്യം വേണ്ടിയിരുന്നോ
എന്ന് തോന്നി.
കാരണം ചോദ്യം
15ലും
2 എണ്ണം
लिंग കൂടി അടിസ്ഥാനമാക്കിയവയാണ്.
13. ചോദ്യം
17ലെ
आ) ചോദ്യം
ഉചിതമായി തോന്നിയില്ല.
മോശമായ
സന്ദേശം നല്‍കുന്ന ചോദ്യമായിപ്പോയി.
14. ചോദ്യം
20 प्रभावशाली
संचार माध्यम क्या है?
എന്നതിന് ഒറ്റ
ഉത്തരം ഗദ്യഭാഗത്തെ മാത്രം
ആസ്പദമാക്കി എഴുതേണ്ടിയിരിക്കുന്നു.
ഇങ്ങനെ ചോദ്യം
സങ്കുചിതമാക്കുന്നത്
ഒഴിവാക്കുകയല്ലേ ഉചിതമായിട്ടുള്ളത്?
15.
ഏറ്റവും വലിയ
പ്രശ്നമായി തോന്നുന്നത് DTP
സംബന്ധമായതാണ്.
ज,
ड,
ढ അക്ഷരങ്ങള്‍ക്ക്
അടിയില്‍ കുത്ത് (नुक़्ता)
ഇടാതെ
പ്രയോഗിച്ചിരിക്കുന്നത് 12
ഇടങ്ങളില്‍
കാണാവുന്നതാണ്.
ॉ എന്നതിന് പകരം
ाँ എന്ന് 4
സ്ഥലങ്ങളില്‍
തെറ്റായി കൊടുത്തത് കാണാം.
ചോദ്യത്തിന്
നമ്പറിട്ട് കുത്തിട്ടാല്‍
ഒരു space വിടുകയെന്ന
DTP നിയമം
പാലിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ 17
സ്ഥലങ്ങളില്‍
വിരുദ്ധമായി കൊടുത്തതായി
കാണാം. ആവശ്യമായ
സ്ഥലത്ത് ഇടം വിടാത്തതും
അനാവശ്യമായ സ്ഥലത്ത് ഇടം
വിട്ടതും നിരവധി സ്ഥലങ്ങളില്‍
കാണാവുന്നതാണ്.
ഇത്തരം പ്രശ്നമൊന്നും
കുട്ടികളെ ബാധിക്കാന്‍
സാധ്യതയില്ലെങ്കിലും
ലക്ഷക്കണക്കിന് കോപ്പികളില്‍
ഇത്തരം ഡസന്‍കണക്കിന് പിശകുകള്‍
ആവര്‍ത്തിക്കുന്നത്
ഒഴിവാക്കാമല്ലോ?
രവി.
No comments:
Post a Comment