11 Dec 2015

II Term Exam Dec. 2015 X Hin. Qn. Analysis


II Term Exam Dec. 2015 X Hin. Qn. Analysis

1. ഇതിന് മുമ്പൊരിക്കലും കവിതയെ ആധാരമാക്കി ഇത്തരം ചോദ്യം (घटनाएँ चुनकर पुनर्लेखन) ചോദിച്ചിട്ടില്ലെന്നാണ് വിശ്വാസം. സാധാരണയായി ഇത് ഗദ്യപാഠത്തെ അടിസ്ഥാനമാക്കിയാണ് ചോദിച്ചുവരാറുള്ളത്.
2. ചോദ്യം 6 ഉദ്ധരണചിഹ്നത്തോടെ കൊടുത്തത് പാഠപുസ്തകത്തിലെ വാക്യമാണെന്ന ധാരണ ജനിപ്പിക്കുന്നു. അതുകൊണ്ട് ഉദ്ധരണ ചിഹ്നമില്ലാതെയായിരുന്നു ഉചിതമായിട്ടുള്ളത്. का जिम्मेदार मनुष्य ही हैं എന്നതില്‍ हैं എന്ന് കുത്തിട്ട് കൊടുത്തിരിക്കുന്നത് അനാവശ്യമാണ്. മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ പറയുന്നത് മനുഷ്യവര്‍ഗ്ഗത്തെ തന്നെ പ്രതിനിധീകരിച്ചുകൊണ്ടല്ലേ? का जिम्मेदार എന്ന് പറയുന്നത്കൊണ്ട് मनुष्य ही है എന്നാണ് കൂടുതല്‍ ഉചിതം.
3. ചോദ്യം 8ന് കൊടുത്തിരിക്കുന്ന സൂചനകള്‍ മാത്രം വെച്ച് കുട്ടികള്‍ തൃപ്തികരമായി ഉത്തരമെഴുതുമോ എന്ന് സംശയിക്കുന്നു.
4. 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്ക് ആധാരമായി കൊടുത്തത് कवितांश എന്ന് പറയുന്നതാണ് ഉചിതം. 12, 13 ചോദ്യങ്ങള്‍ക്ക് कविता എന്ന് കൊടുത്തിട്ടുണ്ട് എന്നാല്‍ ചോദ്യം 11ന് कवितांश എന്നാണ് കൊടുത്തിരിക്കുന്നത്.
5. ചോദ്യം 14 संशोधन അല്‍പം പ്രയാസകരമാണ്. बधाइयाँ എന്ന പദം വേണ്ടത്ര പരിചിതമായിരിക്കണമെന്നില്ല. മാത്രവുമല്ല बधाइयाँ എന്ന പദം സ്ത്രീലിംഗത്തിലാണെന്നറിയാത്ത കുട്ടികള്‍ക്ക് ഇതിന്റെ ഉത്തരം എഴുതാന്‍ കഴിയില്ല.
6. ചോദ്യം 15 ല്‍ सुंदर എന്നത് നാല് വിട്ട ഭാഗങ്ങള്‍ക്കും ഉചിതമായി തോന്നിയാല്‍ കുറ്റം പറയാനാവില്ല. എന്നാല്‍ മറ്റുള്ളവ മൂന്നിനും ഇത്തരം പ്രശ്നമില്ലാത്തതുകൊണ്ട് കുട്ടികള്‍ ശരിയാക്കി എഴുതിയേക്കാം.
7. ചോദ്യം 16ല്‍ ഇങ്ങനെ മൂന്ന് വാക്യങ്ങളെ ഒന്നാക്കാന്‍ കൊടുത്തത് ആവശ്യമോ എന്ന് സംശയം ജനിപ്പിക്കുന്നു. ഇതിന് പകരം 2 വാക്യങ്ങളെവീതം യോജിപ്പിക്കാനുള്ള രണ്ട് ചോദ്യങ്ങള്‍ കൊടുക്കാമായിരുന്നു.
8. 17 മുതല്‍ 20 വരെ ചോദ്യങ്ങള്‍ക്ക് ആധാരമായി കൊടുത്ത ഗദ്യഭാഗത്തില്‍ मानव നെ बड़ी आलसी എന്ന് വിശേഷണം കൊടുത്തത് എന്തിനെന്ന് മനസ്സിലായില്ല. ഇവിടെ बड़े आलसी എന്നായിരുന്നു ഉചിതം. आदि अनिवार्य हैं എന്നായിരുന്നു വേണ്ടിയിരുന്നത്. अपना कार्यकलाप करना എന്നതിന് പകരം अपना कार्य करना എന്ന് മതിയായിരുന്നു.
9. ചോദ്യം 21 मैगसेसे पुरस्कार विजेता डॉ. वी. शान्ता का अभिनंदन करते हुए कैंसर इंस्टिट्यूट में एक समारोह आयोजित किया गया है। इसकी सूचना देते हुए एक पोस्टर तैयार करें എന്നായിരുന്നു നല്ല പ്രയോഗം.
ചോദ്യപാറ്റേണ്‍ വീണ്ടും വീണ്ടും മാറ്റിക്കൊണ്ടിരിക്കുന്നത് കുട്ടികളിലും അധ്യാപകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇപ്രകാരമുള്ള മാറ്റങ്ങള്‍ മാര്‍ക്കിന്റെ ഘടനയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വ്യാകരണത്തിന് 8 മാര്‍ക്ക് (20%) ഉയര്‍ന്നിരിക്കുന്നു. മാത്രവുമല്ല പോസ്റ്ററിന് മാര്‍ക്ക് വീണ്ടും 3 ആയി കുറഞ്ഞിരിക്കുന്നു.

                                                                     രവി.


No comments:

Post a Comment