14 Nov 2012

No. 91 X Chem Class Test Nov. 2012


-->
ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കടന്നപ്പള്ളി
                             രസതന്ത്രം
ക്ലാസ്സ്: x സമയം: 45 മിനുട്ട് മാര്‍ക്ക്: 20
1. തെറ്റായ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം കണ്ടെത്തി തിരുത്തി 
    എഴുതുക.                                                                    2
(a) 1s2 2s2 2p6 3s1 (b). 1s2 2s2 2p5 3s2
(c) 1s2 2s2 2p6 3s2 3p6 3d2 4s2 (d) 1s2 2s2 2p6 3s2 3p6 3d4 4s1)
2. X എന്ന മൂലകത്തിന്റെ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം
    1s2 2s2 2p6 3s2 3p6 3d6 4s2 ആണ്.                           2
(a) ഇത് ഏത് ബ്ലോക്കില്‍ ഉള്‍പ്പെടുന്നു? (b) X3+ അയോണിന്റെ
     സബ് ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം എഴുതുക.
3. ക്രിയാശീലശ്രേണിയിലെ ലോഹങ്ങളാണ് Mg, Al, Zn, Fe, Ag
(a) ഇവയില്‍ ഏറ്റവും കൂടുതല്‍ ക്രിയാശീലമുള്ള ലോഹമേത്?           1
(b) Fe ദണ്ഡ് FeSO4 ലായനിയിലും Ag ദണ്ഡ് AgNO3
       ലായനിയിലും മുക്കിവെച്ച് ഇലക്ട്രോഡുകളാക്കി സെല്‍ 
     ഉണ്ടാക്കിയാല്‍ കാഥോഡ് ഏതായിരിക്കും? കാരണമെഴുതുക.      2
4. ഹേമറ്റൈറ്റില്‍നിന്നും ഇരുമ്പ് നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ 
    ചുണ്ണാമ്പുകല്ലിന്റെ പങ്ക് രാസസമവാക്യത്തിന്റെ സഹായത്തോടെ 
    വിവരിക്കുക.                                                                2
5. 2CO(g)+O2 (g) === 2CO2 (g) + താപം
(a) സന്തുലനാവസ്ഥയിലുള്ള ഈ വ്യൂഹത്തില്‍ ഊഷ്മാവ് വര്‍ദ്ധിച്ചാല്‍
     പുരോപ്രവര്‍ത്തനത്തിന് എന്ത് സംഭവിക്കും?                          1
(b) ഇവിടെ പ്രയോഗിച്ച തത്വം പ്രസ്താവിച്ച് അതിന്റെ 
     അടിസ്ഥാനത്തില്‍ നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.            2
6. സ്ഥിരകാന്തം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് 
    അല്‍നിക്കോ.
(a) Fe, Ni, Co എന്നിവ കൂടാതെ അല്‍നിക്കോയില്‍ അടങ്ങി----
     യിരിക്കുന്ന ലോഹമേത്? 1
(b) അലുമിനിയം നിര്‍മ്മാണത്തിലെ സംയുക്തങ്ങള്‍ തന്നിരിക്കുന്നു.
     Al2O3 Al(OH)3 Na3AlO3 Al2O3.H2O
     സംയുക്തങ്ങളുടെ ക്രമം തെറ്റിയിട്ടുണ്ടെങ്കില്‍ ശരിയാക്കി എഴുതുക 1
(c) അയിരില്‍നിന്ന് അലുമിനിയം നിര്‍മ്മിക്കാന്‍ നിരോക്സീകാരിയായി 
     കാര്‍ബണ്‍ ഉപയോഗിക്കുന്നില്ല. ഈ പ്രസ്താവന സാധൂകരിക്കുക  1
7. A എന്ന ലവണത്തെ ചൂടാക്കി അതിന് മുകളില്‍ ഗാഢ HCl ല്‍ 
   മുക്കിയ ഗ്ലാസ്സ് റോഡ് കാണിച്ചപ്പോള്‍ വെളുത്തപുകയുണ്ടായി.
   A യുടെ ലായനിയില്‍ ഏതാനും തുള്ളി സില്‍വര്‍ നൈട്രേറ്റ് ലായനി
   ചേര്‍ത്തപ്പോള്‍ വെളുത്ത അവക്ഷിപ്തമുണ്ടായി.
(a) A എന്ന ലവണത്തിന്റെ രാസസൂത്രവും രാസനാമവും എഴുതുക. 1
(b) ഈ പ്രവര്‍ത്തനങ്ങളില്‍ ഒന്നിന്റെ സമീകൃതസമവാക്യം
     എഴുതുക.                                                                1
8. ടെസ്റ്റ് ട്യൂബില്‍ അല്‍പം Fe(NO3)3 ലായനിയെടുത്ത് KCNS
ലായനി ചേര്‍ക്കുന്നു. ലായനിക്ക് രക്തത്തിന്റെ ചുവപ്പ് നിറം ഉണ്ടായി.
(a) കടുംചുവപ്പ് നിറത്തിന് കാരണമായ പദാര്‍ത്ഥമേത്?              1
(b) നേര്‍ത്ത ലായനിയുടെ ചുവപ്പ് നിറം വര്‍ദ്ധിപ്പികാന്‍ ഏത്
     പദാര്‍ത്ഥം ചേര്‍ക്കണം?                                              1
(c) ലായനിയുടെ ചുവപ്പ് നിറം കുറക്കാന്‍ ഏത് പദാര്‍ത്ഥം
     ചേര്‍ക്കണം?                                                           1

No comments:

Post a Comment