13 Feb 2013

139 (i) SSLC Hin Model Qn पर एक नज़र


-->
SSLC Model Hindi Qn 2012-13 पर कुछ विचार

1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകരം प्रोक्त എന്ന്
അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നു. सकुबाई ക്ക്
നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश
എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു
കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലം
വിട്ടതുകൊണ്ട്) കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയ--
ക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानी, बस्ती
എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടി-
കള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
4. വ്യാകരണ ഭാഗത്ത് ചോദ്യം 16 ല്‍ മൂന്നാമത്തെയും നാലാ
മത്തെയും വാക്യങ്ങളില്‍ രണ്ടിലും गोरी, छोटी എന്നീ
വിശേഷണങ്ങള്‍ ചേര്‍ത്താല്‍ കുട്ടിയെ കുറ്റപ്പെടുത്താന്‍
പറ്റുകയില്ല. കാരണം മൂന്നാമത്തെ വാക്യത്തില്‍ उसकी
एक गोरी बहन थी എന്നും उसकी एक छोटी बहन थी എന്നും
രണ്ടും ശരിയല്ലെന്ന് പറയാന്‍ പ്രയാസമാണ്. അതുപോലെ
തന്നെ वह छोटी लड़की थी എന്നും वह गोरी लड़की थी എന്നും
ശരിയായി കണക്കാക്കാം. ഇത് ഒഴിവാക്കാമായിരുന്നു.
5. ചില സ്ഥലങ്ങളില്‍ ड़, ढ़ എന്നീ അക്ഷരങ്ങള്‍ വേണ്ടിടത്ത്
തെറ്റായി ड, ढ എന്നീ അക്ഷരങ്ങള്‍ കൊടുത്തുകാണുന്നു.
ഉദാഹരണത്തിന് മൂന്നാമത്തെ ചോദ്യത്തില്‍ बिगडता,
കവിതയുടെ സൂചനയില്‍ पढकर, ചോദ്യം 16 ല്‍ बूढे
മുതലായവ.
ഇത്രയും പോരായ്മകള്‍ ഒഴിവാക്കിയാല്‍ ചോദ്യം
പൊതുവെ സംതൃപ്തികരമാണ്. കുട്ടികളെ അധികം വലക്കാത്ത
ചോദ്യപേപ്പറാണ്. പൊതുപരീക്ഷക്ക് കഴിഞ്ഞ കൊല്ലത്തെ
പോലെ തെറ്റുകളുടെ കൂമ്പാരവുമായി ചോദ്യമിറങ്ങില്ലെന്ന്
പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
രവി., chiragknr1.blogspot.com

6 comments:

  1. മാഷേ
    ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന്
    ഇത്ര സൂക്ഷ്മതയോടെയെക്കെയങ്ങ് കേറി അക്ഷരത്തറ്റുകളെ വിമര്‍ശിക്കുമ്പോള്‍ അതിലെങ്കിലും തെറ്റുവരാതെ നോക്കേണ്ടതല്ലേ?ആവേശം കൂടിപ്പോയോ?

    ReplyDelete
    Replies
    1. എനിക്ക് സാര്‍ പറഞ്ഞത് മനസ്സിലായില്ല. ഏതായാലും പ്രതികരണത്തിന് നന്ദി. രവി

      Delete
  2. സാര്‍, താങ്കള്‍ പറഞ്ഞതു ശരിയാക്കി. എന്നാല്‍ ഇത് പരീക്ഷ കഴിഞ്ഞ ഉടനെ അതിന്റെ ഉത്തരം കേരളത്തിലെ കുട്ടികള്‍ക്കും ഒരു പരിധി വരെ അധ്യാപകര്‍ക്കും ഉപയോഗപ്രദമാകുമെങ്കില്‍ ആകട്ടെ എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ഒരു സന്നദ്ധ പ്രവര്‍ത്തനമായി കാണുക. ഇതിന് എന്തെങ്കിലും പ്രതിഫലം പറ്റുന്നില്ലെന്ന് മാത്രമല്ല അല്‍പമെങ്കിലും ചെലവുള്ള കാര്യവുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭാഷയില്‍ പ്രതികരിക്കമ്പോള്‍ അതുകൂടി ഓര്‍ക്കാമായിരുന്നു. മാത്രവുമല്ല, ഇത് കേരളത്തിലെ നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ നിര്‍ബ്ബന്ധമായും ചെയ്യേണ്ടുന്ന ഒരു കാര്യമല്ല. സൗകര്യവും, താല്‍പര്യവുമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നേയുള്ളു. സാറിനെയും നിര്‍ബ്ബന്ധിക്കുകയില്ല. പിന്നെ തെറ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നല്ല ഭാഷയിലായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഭാഷയോടുള്ള താല്‍പര്യം തന്നെയാണ് ഇതിന് പിന്നിലെന്ന് ഏതായാലും വിചാരിച്ച് സമാധാനിക്കുമല്ലോ? ഹിന്ദിയുടെ ചോദ്യപേപ്പര്‍ തെറ്റോടെ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് ആര്‍ക്കും വാശിയുണ്ടാവുകയില്ലല്ലോ. ഏതായാലും ഈ ഒരു ചര്‍ച്ച നെഗറ്റീവായിട്ടായാലും തുടങ്ങിവെച്ചതിന് നന്ദി. രവി

    ReplyDelete
  3. പിന്നെ തെറ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നല്ല ഭാഷയിലായിരുന്നെങ്കില്‍ നന്നാകുമായിരുന്നു.
    രവിസാര്‍
    താങ്കള്‍ ഊന്നല്‍ നല്കി അവതരിപ്പിച്ച ഒരു കാര്യത്തില്‍ അതേ തരത്തില്‍ ഒരു തെറ്റ് കാണാനിടയായപ്പോള്‍ തോന്നിയ ഒരു ഫലിതം ഞങ്ങളുടെ പ്രാദേശിക ഭാഷാശൈലിയില്‍ പ്രകടിപ്പിച്ചത് താങ്കളെ വേദനിപ്പിച്ചു എന്നറിഞ്ഞത് സങ്കടമായി.നിര്‍വ്യാജം മാപ്പുചോദിക്കുന്നു.
    ‌ഞാന്‍ ഒരു സ്വകാര്യകമ്പനിയിലെ ഗുമസ്തനാണ് .എന്റെ കുട്ടികള്‍ക്കുവേണ്ടിയാണ് ഞാന്‍ ഈ ബ്ലോഗ് തിരഞ്ഞെത്തിയത്.സൗകര്യവും, താല്‍പര്യവുമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നേയുള്ളു. സാറിനെയും നിര്‍ബ്ബന്ധിക്കുകയില്ല.
    എന്ന സാറിന്റ വാചകം എനിക്കും വേണമെങ്കില്‍ തെറ്റായ ഭാഷയായി കരുതാം. പക്ഷേ ഞാന്‍ ആ വഴിക്കില്ല. സാറിന്റെ ബ്ലോഗിലേക്ക് ഇനിയൊരിക്കലും വരികയോ അഭിപ്രായമെഴുതുകയോ ചെയ്യുകയുമില്ല
    താങ്കളുടെ സേവനത്തേയും കഠിന പരിശ്രമത്തേയും ആത്മാര്‍ത്ഥതയേയും അങ്ങേയറ്റം-ഒരു പക്ഷേ താങ്കളുടെ കൂടെയുള്ള അധ്യാപകസമൂഹത്തേക്കാള്‍- വിലമതിക്കുന്നു എന്നുകൂടി അറിയിച്ചുകൊള്ളട്ടെ..

    ReplyDelete
  4. സാര്‍ ക്ഷമിക്കണം. എനിക്ക് ഫലിതമായി തോന്നിയില്ല. അതുകൊണ്ടാണ് ഇതിന്റെ മേല്‍ ഇത്രയൊക്കെ എഴുതിവിട്ടത്. പിന്നെ ചോദ്യത്തില്‍ തെറ്റ് വരുന്നത് കുട്ടികളുടെ രചനകളിലെ തെറ്റുകളെപ്പോലെ ലാഘവത്തോടെ കാണരുത് എന്ന വിശ്വാസക്കാരനാണ് ഞാന്‍. അത് പലപ്പോഴും 'കുറ്റം കണ്ടുപിടിക്കുന്നവന്‍' പേരിലേക്ക് കൊണ്ടു പോകുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അതിനെ ഞാന്‍ സസ്നേരം സ്വീകരിക്കുന്നു. രവി

    ReplyDelete
  5. ഓ! എന്റെ ദൈവമേ!
    ഞാന്‍ എത്ര നേരത്തെ പരിശ്രമത്തിനു ശേഷമാണ് nandu sir ഉം Ravi സാറും തമ്മിലുള്ള കശപിശയുടെ കാര്യം കണ്ടുപിടിച്ചത്?

    ReplyDelete