21 Feb 2013

140. व्याकरण प्रश्न : विश्लेषण

-->
          संशोधन ചോദ്യത്തിന്റെ വിശ്ലേഷണം
प्रश्न1: सैकड़ों बच्चे हमारे स्कूल में पढ़ता हैउसमें कई लड़कियाँ भी हैं। हमारी अध्यापक हमपर नए पाठ पढ़ाते हैं।
ഒന്നാമത്തെ വാക്യത്തില്‍ കര്‍തൃപദം बच्चे ആണ്. बच्चे എന്നത് പുല്ലിംഗബഹുവചന രൂപമായതിനാല്‍ ക്രിയ അതിനനുസരിച്ച് पढ़ते हैं എന്ന് ആകേണ്ടിയിരിക്കുന്നു. രണ്ടാം വാക്യത്തില്‍ उसमें എന്നതിന്റെ അര്‍ത്ഥം
ഏകവചനത്തില്‍ അതില്‍, അവനില്‍ എന്നൊക്കെയാണ്. എന്നാല്‍ അവരില്‍ എന്ന് അര്‍ത്ഥം വരുന്ന उनमें (वे+में) ആണ് യോജിക്കുന്നത്. മൂന്നാം വാക്യത്തില്‍ हमारा अध्यापक എന്നതിന് ക്രിയയായി पढ़ाते हैं എന്ന് കൊടുത്തിരിക്കുന്നു. അതായത് വാക്യത്തിലെ കര്‍ത്താവ് പുല്ലിംഗ ബഹുവചനമാണ് എന്നര്‍ത്ഥം. അല്ലെങ്കില്‍ आदरवाचक पुल्लिंग ആയാലും ക്രിയ पढ़ाते हैं എന്ന് തന്നെയാകും. അതുകൊണ്ട് തന്നെ हमारे (हम+के) ആണ് ശരിയായ പ്രയോഗം. കാരണം हमारे എന്നതില്‍ के എന്ന പുല്ലിംഗ ബഹുവചന/ആദരവ് വ്യക്തമാക്കുന്ന പുല്ലിംഗ പദത്തിന്റെ संबंधकारक ആയിട്ടുള്ള के ആണ്. അധ്യാപകര്‍ നമ്മളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു എന്നതില്‍ हमपर എന്നല്ല മറിച്ച് हमको (हमें) എന്നാണ് ശരിയായ പ്രയോഗമാവുക.
ഉത്തരം: सैकड़ों बच्चे हमारे स्कूल में पढ़ते हैंउनमें कई लड़कियाँ भी हैं। हमारे अध्यापक हमको (हमें) नए पाठ पढ़ाते हैं।

प्रश्न 2: तमिलनाड़ु का राजधानी चेन्नै है। पहले यह मछुआरों का बस्ती था। लेकिन आज यह भारत का चार महानगरों में एक है
ഒന്നാമത്തെ വാക്യത്തില്‍ ക്രിയയായിട്ടുള്ള പദം है ആണ്. അതിന് ആസ്പദമായ चेन्नै എന്നത് ഏകവചന പദമാണ്. അതുകൊണ്ടുതന്നെ ക്രിയാപദത്തില്‍ മാറ്റം ആവശ്യമില്ല. എന്നാല്‍ संबंधकारक ആയിട്ട് राजधानी എന്ന നാമപദത്തിന് മുന്‍പിലായി കൊടുത്തിരിക്കുന്നു. എന്നാല്‍ राजधानी എന്ന പദം സ്ത്രീലിംഗപദമായതിനാല്‍ की യാണ് യോജിച്ച संबंधकारक. രണ്ടാമത്തെ വാക്യത്തില്‍ बस्ती ആണ് മുഖ്യപദം എന്ന് പറയാം. बस्ती പദം സ്ത്രീലിംഗ പദമായതിനാല്‍ അതിന്റെ संबंधकारक ആയി की ആണ് ഉചിതമായിട്ടുള്ളത്. അതുപോലെ തന്നെ था എന്ന ക്രിയാരൂപം മുഖ്യപദമായ बस्ती എന്ന പദത്തിന് അനുയോജ്യമായ രീതിയില്‍ थी എന്ന് മാറേണ്ടിയിരിക്കുന്നു. മൂന്നാം വാക്യത്തില്‍ भारत का चार महानगरों में എന്നതിന് പകരം भारत के चार महानगरों में എന്നാണ് വേണ്ടത്. भारत के चार महानगर, भारत के चार महानगर + में = भारत के चार महानगरों में। चार महानगर എന്നത് പുല്ലിംഗ ബഹുവചനരൂപമായതുകൊണ്ട് संबंधकारक 'के' തന്നെയാണ് ശരിയായ പ്രയോഗം. ഇവിടെ एक महानगर ആയാലും में എന്ന് कारक വരുന്നതുകൊണ്ട് भारत के एक महानगर में എന്ന് തന്നെയായിരിക്കും പ്രയോഗിക്കപ്പെടുക.
ഈ ചോദ്യം അടിവരയിട്ട് കൊടുത്താല്‍ താഴെക്കൊടുത്തപ്രകാരമായിരിക്കും വരിക:
तमिलनाड़ु का राजधानी चेन्नै है। पहले यह मछुआरों का बस्ती था। लेकिन आज यह भारत का चार महानगरों में एक है। (നാലില്‍ മൂന്ന് संबंध कारक (का, के, की), ഒന്ന് क्रिया )
ഉത്തരം: तमिलनाड़ु की राजधानी चेन्नै है। पहले यह मछुआरों की बस्ती थी। लेकिन आज यह भारत के चार महानगरों में एक है।

उचित योजक से वाक्यों को मिलाएँ प्रश्न पर विश्लेषण
प्रश्न: गीता की माँ अस्पताल में है। गीता को स्कूल से जल्दी जाना है। (जबकि, इसलिए)
നല്‍കിയിരിക്കുന്ന യോജകങ്ങളില്‍ അതുകൊണ്ട് എന്ന് അര്‍ത്ഥം വരുന്ന इसलिए ആണ് അനുയോജ്യമായിട്ടുള്ളത്. 'ഗീതയുടെ അമ്മ ആശുപത്രിയിലാണ്. ഗീതക്ക് സ്കൂളില്‍ നിന്ന് വേഗം പോകണം'. ഇതില്‍ രണ്ടാമത്തെ വാക്യത്തില്‍ 'ഗീത' എന്ന പേര് ആവര്‍ത്തിക്കുന്നത് ഒഴിവാക്കി സര്‍വ്വനാമം ചേര്‍ക്കേണ്ടിയിരിക്കുന്നു. അതും പ്രത്യയം ചേര്‍ത്ത് 'അവള്‍ക്ക്' എന്ന് അര്‍ത്ഥം വരുന്ന उसको/उसे എന്ന് വേണം.
ഉത്തരം: गीता की माँ अस्पताल में है इसलिए उसे स्कूल से जल्दी जाना है।
അല്ലെങ്കില്‍
गीता की माँ अस्पताल में इसलिए उसको स्कूल से जल्दी जाना है।

विशेषण का प्रयोग ചോദ്യത്തിന്റെ വിശ്ലേഷണം
प्रश्न: सजीव एक लड़का था। वह हमेशा अपने माँ-बाप की सहायता करता था। उसकी एक बहन थी। वह लड़की थी। (छोटी, मेहनती, बूढ़े, गोरी, थोड़ा)
ഒന്നാമത്തെ വാക്യത്തിലെ 'लड़का' विशेष्य പദത്തിന് मेहनती എന്ന വിശേഷണം മാത്രമേ യോജിക്കുകയുള്ളൂ. കാരണം लड़का പുല്ലിംഗഏകവചനപദമായതുകൊണ്ട് അതുമാത്രമേ സാര്‍ത്ഥകമായി യോജിക്കുകയുള്ളു. छोटी, गोरी എന്നീ (विकारी) വിശേഷണങ്ങള്‍ സ്ത്രീലിംഗപദങ്ങള്‍ക്ക് മാത്രം ഉചിതമായവയാണ്. बूढ़े എന്നത് പുല്ലിംഗ ബഹുവചനരൂപത്തിന് യോജിക്കുന്നതാണ്. थोड़ा എന്നതും लड़का പദത്തിന് തീരെ യോജിച്ച വിശേഷണമല്ല. രണ്ടാമത്തെ വാക്യത്തിലെ माँ-बाप എന്ന विशेष्य പദങ്ങള്‍ക്ക് അനുയോജ്യമായ വിശേഷണ പദം बूढ़े ആണെന്ന് കാണാം. मेहनती എന്നത് യോജിക്കാത്ത വിശേഷണമല്ലെങ്കിലും സദര്‍ഭോചിതമായി പൂര്‍ണ്ണമായും യോജിക്കുന്നത് बूढ़े ആണ്. മൂന്നാം വാക്യത്തിലെ बहन എന്ന विशेष्य പദത്തിന് छोटी യും गोरी യും യോജിക്കാവുന്നതാണ്. എന്നാല്‍ തീര്‍ത്തും ഉചിതമായതായി छोटी യാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ നാലാമത്തെ വാക്യത്തിലെ लड़की विशेष्य പദത്തിന് 'गोरी' विशेषण ഉചിതമായി കണക്കാക്കാം.
കുറിപ്പ്: ഇത്തരം ചോദ്യങ്ങളില്‍ ആശയക്കുഴപ്പം തീരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒരു വിട്ട ഭാഗത്തിന് ഒരു ഉത്തരം മാത്രം ശരിയാകുന്ന രീതിയിലാണ് വേണ്ടിയിരുന്നത്. എന്നാല്‍ പലപ്പോഴും കുട്ടികളെയും അധ്യാപകരെയുമൊക്കെ ആശയക്കുഴപ്പത്തിലാക്കികൊണ്ടുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്.

         Ravi. M., chiragknr1.blogspot.com




No comments:

Post a Comment