ഹിന്ദി
ദിനം
എല്ലാ
വര്‍ഷവും സെപ്തംബര്‍ 14
ദേശീയ
ഹിന്ദി ദിനമായി ആചരിച്ചു
വരികയാണല്ലോ?
എന്തുകൊണ്ടാണ്
ഈ ദിനത്തെ ഹിന്ദി ദിനമായി
ആചരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
ആലോചിച്ചിട്ടുണ്ടോ?
ഭാരതം
1947
ആഗസ്ത്
15ന്
സ്വാതന്ത്ര്യം നേടിയെങ്കിലും
സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതുകൊണ്ട്
നിലനിന്ന നിയമങ്ങളെയും കൊണ്ട്
താല്‍ക്കാലികമായി ഭരണം
മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.
എന്നാല്‍
അംബേദ്കറുടെ നേതൃത്വത്തിലുള്ള
ഭരണഘടനാസമിതിയുടെ പ്രവര്‍ത്തനഫലമായി ഭരണഘടന തയ്യാറാകുകയും 1950 ജനുവരി 26ന് ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ്ണ പ്രാബല്യം വരുന്നത് ഭാരതത്തിന്റെ ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തീയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ഭാരതമൊട്ടുക്കും ആചരിക്കാന്‍ തുടങ്ങിയത്.
ഭരണഘടനാസമിതിയുടെ പ്രവര്‍ത്തനഫലമായി ഭരണഘടന തയ്യാറാകുകയും 1950 ജനുവരി 26ന് ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ്ണ പ്രാബല്യം വരുന്നത് ഭാരതത്തിന്റെ ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തീയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ഭാരതമൊട്ടുക്കും ആചരിക്കാന്‍ തുടങ്ങിയത്.
ഭാരതത്തിന്റെ
ഭരണഭാഷയാകാന്‍ ഏറ്റവും യോജിച്ച
ഭാഷയായി ഹിന്ദി
തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കാരണം
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍
ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും
ഏറ്റവും കൂടുതല്‍ പേര്‍
ആശയവിനിയമയത്തിന് ഉപയോഗിച്ചിരുന്നതും
ഹിന്ദിയായിരുന്നു.
ഇതിന്
ബദലായി നിര്‍ദ്ദേശിക്കപ്പെട്ട
ഭാഷകളായ ബംഗാളിയും തെലുങ്കും
ഹിന്ദിയെ അപേക്ഷിച്ച് വളരെ
ചെറുതായിരുന്നു.
15 വര്‍ഷം
കൊണ്ട് ഹിന്ദിയെ പൂര്‍ണ്ണമായ
അര്‍ത്ഥത്തില്‍ ഇന്ത്യന്‍
യൂനിയന്റെ ഭരണഭാഷാപദവിയിലേക്ക്
ഉയര്‍ത്തണമെന്നായിരുന്നു
ലക്ഷ്യം.
എന്നാല്‍
15
വര്‍ഷങ്ങള്‍ക്ക്
ശേഷവും ആ ലക്ഷ്യത്തിലെത്താത്തതിനാലും
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും
ഒരേപോലെ ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്കും
ഇടപാടുകള്‍ക്കും സ്വീകരിക്കാന്‍
തയ്യാറാകാത്തതിനാലും ഹിന്ദിയുടെ
കൂടെത്തന്നെ സഹ ഭരണഭാഷ എന്ന്
വിളിക്കപ്പെടാവുന്ന രീതിയില്‍
ഇംഗ്ലീഷിനെയും ഉപയോഗപ്പെടുത്താന്‍
തീരുമാനിക്കപ്പെടുകയായിരുന്നു.
ഹിന്ദി
നമ്മുടെ രാഷ്ട്രഭാഷയാണ്,
ഹിന്ദി
മാത്രമാണ് ഭാരതത്തിന്റെ
രാഷ്ട്രഭാഷ എന്നൊക്കെ പറയുന്നത്
ശരിയല്ല.
കാരണം
ഭരണഘടന പ്രകാരം ഭാരതത്തിന്
രാഷ്ട്രഭാഷയില്ല.
ഭരണഘടനയുടെ
എട്ടാം പട്ടികയില്‍ സ്ഥാനം
നേടുന്ന ഭാഷകളെല്ലാം
ദേശീയപ്രാധാന്യമുള്ള
ഭാഷകളാവുന്നു.
അപ്രകാരം
എട്ടാം പട്ടികയില്‍ അവസാനമായി
കൂട്ടിച്ചേര്‍ക്കപ്പെട്ട
നാല് ഭാഷകളടക്കം ഇപ്പോള്‍
22
ഭാഷകളുണ്ട്.
ഈ
ഭാഷകളെയൊക്കെ ഒരര്‍ത്ഥത്തില്‍
രാഷ്ട്രഭാഷകളെന്ന്
വിളിക്കാവുന്നതാണ്.
എന്നാല്‍
ഭരണഘടനയില്‍ അങ്ങനെയൊരു
പ്രയോഗമില്ലെന്ന് ഓര്‍ക്കുന്നത്
നന്നായിരിക്കും.
ഏതായാലും
ഹിന്ദി ഭാരതം എന്ന ലോകത്തിലെ
ഏറ്റവും വലിയ ജനാധിപത്യ
രാഷ്ട്രത്തിന്റെ ഭരണഭാഷയാണ്
എന്നത് തന്നെയാണ് അതിന്റെ
ഏറ്റവും വലിയ പ്രാധാന്യം.
അല്ലാതെ
രാഷ്ട്രഭാഷയെന്നതല്ല.
ബഹുഭൂരിപക്ഷം
വരുന്ന ജനങ്ങള്‍,
ഹിന്ദി
അധ്യാപകര്‍ പോലും ഇത്
വേണ്ടരീതിയില്‍ മനസ്സിലാക്കാത്തതിനാല്‍
ഭാരതത്തിന്റെ ഒരേയൊരു
രാഷ്ട്രഭാഷയാണ് ഹിന്ദി അതിന്റെ
പേരിലാണ് ഹിന്ദി ദിനം
ആചരിക്കുന്നത് എന്നൊക്കെ
അന്ധമായി വിശ്വസിക്കുന്നു.ഏതായാലും
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും
ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്ക്
സ്വീകരിക്കാത്തതിനാല്‍
ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍
നിന്ന് പോയി ആറ് പതിറ്റാണ്ട്
പിന്നിടുമ്പോഴും ഹിന്ദിയുടെ
കൂടെ ഇംഗ്ലീഷും നിലനില്‍ക്കുന്നു
എന്നതാണ് വാസ്തവം.
ലോകത്തില്‍
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന
ഹിന്ദി ഇതുവരെയും ഐക്യരാഷ്ട്രസഭയുടെ
ഭരണഭാഷയായില്ല എന്നതും
ദുഃഖകരമായ വസ്തുതയാണ്.
എന്നാല്‍
ഹിന്ദിയെക്കാള്‍ ചെറിയ 5
ഭാഷകള്‍
ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാപദവി
നേടിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ
ഭരണഭാഷകളില്‍ ഹിന്ദിയെക്കാള്‍
വലിയ ഭാഷയായുള്ളത് ചൈനീസ്
ഭാഷയായ മന്ദാരിന്‍ മാത്രമാണ്.
ചൈനീസ്
അടക്കം 6
ഭാഷകള്‍ക്ക്
ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാ
സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ
മുഴുവന്‍ ജനങ്ങളും തങ്ങളുടെ
മാതൃഭാഷയെ പ്രാധാന്യത്തോടെ
കൊണ്ടുനടക്കുമ്പോഴും
മറ്റുഭാഷക്കാരുമായി
ആശയവിനിമയത്തിന് സമ്പര്‍ക്കഭാഷ
(Link
Language) യായി
ഹിന്ദിയെ സ്വീകരിക്കാന്‍
തുടങ്ങുന്ന കാലം വൈകാതെതന്നെ
ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഇന്ത്യന്‍
ഭരണഘടനയുടെ പാര്‍ട്ട് XVII
ല്‍
ഒന്നാം അധ്യായത്തില്‍
ആര്‍ട്ടിക്കിള്‍ 343
ല്‍
ഭാരതത്തിന്റെ ഭരണഭാഷ സംബന്ധിച്ച്
വിവരിച്ചിരിക്കുന്നു.
രവി.
എം.
ഗവഃ
ഹയര്‍ സെക്കന്ററി സ്കൂള്‍,
കടന്നപ്പള്ളി,
കണ്ണൂര്‍,
670501.
9446427497.
കൈതപ്രം,
17.
09. 2014.
No comments:
Post a Comment