4 Sept 2014

I Term Exam Aug 2014 IX Hin Qn Analysis


I Term Exam Aug 2014 IX Hin Qn Analysis
1. ചോദ്യം 1 ല്‍ पाँव तले दबी गर्दन എന്നത് उपन्यास എന്നതിന് പകരം उपन्यास-अंश ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. കാരണം गोदान എന്ന നോവലിനെപ്പറ്റി പ്രത്യേകിച്ച് അധ്യാപകര്‍ പറ‍ഞ്ഞുകൊടുക്കുന്നുണ്ട് എന്നത് തന്നെ.
2. ചോദ്യം 2 ല്‍ कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ശരിയായ പ്രയോഗം. घटनाएँ പൂര്‍ണ്ണമായും ആശയക്കുഴപ്പം നിറഞ്ഞതായത് കുട്ടികളെ വല്ലാതെ വലച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ.
3. ചോദ്യം 3 ല്‍ ज़मींदार से विद्रोह रखनेवाली എന്നത് ശരിയല്ല. ज़मींदार से विद्रोह की भावना रखनेवाली എന്നായിരുന്നു വേണ്ടിയിരുന്നത്. अच्छी घरवाली എന്നത് നിഷ്കളങ്കരായ കുട്ടികള്‍ നല്ല വീടുള്ളവള്‍ എന്ന് തെറ്റിദ്ധരിക്കുമോ എന്ന സംശയത്തിനിടയാക്കുന്നു.
4. ചോദ്യം 4 ല്‍ यह किससे कहा गया എന്നായിരിന്നു ചോദിക്കേണ്ടിയിരുന്നത്.
5. ചോദ്യം 7 ന്റെ ഉത്തരമായി होरी का, किसान का, छैलानुमा लड़के का എന്നിങ്ങനെയായിരുന്നു വേണ്ടിയിരുന്നത്.
6. ചോദ്യം 8ന്റെ നിര്‍ദ്ദേശമായിരുന്നു bold ആയി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം നിര്‍ദ്ദേശം normal ആയും ചോദ്യത്തിന്റെ ആദ്യവരി മാത്രം bold ആയി കൊടുക്കുകയും ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചോദ്യത്തില്‍ കുട്ടികള്‍ അടിവരയിട്ടഭാഗമെല്ലാം ശരിയാക്കുകയും बहुत आगे हैं എന്നതിലെ हैं എന്നഭാഗം അടിവരയിട്ട് ഉത്തരം എഴുതിവെക്കുകയും ചെയ്താല്‍ അധ്യാപകര്‍ തീര്‍ത്തും കുഴഞ്ഞുപോകുമായിരുന്നു. ചോദ്യകര്‍ത്താക്കള്‍ भारत എന്നത് ബഹുവചനത്തിലാണോ പ്രയോഗിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
7. ചോദ്യം 12ല്‍ खेती के महत्व को बढ़ाने का संदेश देते हुए ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രയോഗമായിപ്പോയി.
8. ചോദ്യം 23ല്‍ सहायक बिंदुएँ എന്ന് കൊടുത്തിരിക്കുന്നു. बिंदु എന്ന പുല്ലിംഗപദത്തിന്റെ ബഹുവചനരൂപം बिंदु എന്ന് തന്നെയാണ് എന്നത് ശ്രദ്ധിക്കാതെ പോയിരിക്കുന്നു.
8. പത്തിലധികം ഇടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നു. ड़, ढ़ എന്നീ അക്ഷരങ്ങള്‍ പലസ്ഥലങ്ങളിലും തെറ്റായി കൊടുത്തിരിക്കുന്നു. आँफ, रूचि എന്നിവയിലും പിശകുപറ്റിയിരിക്കുന്നു.
9. പത്തിലധികം ഇടങ്ങളില്‍ വാക്കുകള്‍ക്കിടയില്‍ അനാവശ്യമായി ഇടം വിടുകയും ഇടം വിടാതിരുന്നതും ഒക്കെ ചോദ്യപേപ്പറിനെ തെറ്റുകളുടെ പൂരപ്പറമ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നു.
                                                        Prepared by: Ravi

No comments:

Post a Comment