4 Mar 2015

Annual Exam Mar 2015 VIII Hin Qn Analysis


Annual Exam. Mar. 2015 VIII Hin Qn Analysis
1. ചോദ്യം 2 घटनाएँ क्रमबद्ध करके लिखना വല്ലാതെ കുഴക്കുന്നതായിപ്പോയി. എനിക്ക് ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താന്‍ പാഠപുസ്തകം നോക്കേണ്ടിവന്നു. മാത്രവുമല്ല, സംഭവങ്ങള്‍ (घटनाएँ) എന്ന പേരില്‍ കൊടുത്തത് എല്ലാം സംഭവങ്ങളായിരുന്നു എന്ന് പറയാനും സാധ്യമല്ല. मेरे खेत की ओर, मुझे उसके कंधे पर चढ़ने का सौभाग्य मिला था എന്നിങ്ങനെ കൊടുക്കുന്നത് ഉചിതമല്ല. സംഭവങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുന്ന രീതിയില്‍ എഴുതുകയാണ് യോജിച്ചത്. മാത്രവുമല്ല पुआल के टाल के नज़दीक एक काला-सा अस्थिपंजर का रूप देखा എന്ന വാക്യവും സ്വതന്ത്രമായി നിലനില്‍ക്കുന്ന വാക്യമല്ല.
2. ചോദ്യം 3ല്‍ രാജാവിനെ प्रकृति सौंदर्य पर आकर्षित होनेवाला എന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ പാഠഭാഗത്തെ അടിസ്ഥാനമാക്കിയാല്‍ റാണിയാണ് ഈ സ്വഭാവവിശേഷതക്ക് യോജിച്ചയാള്‍ എന്ന് മനസ്സിലാക്കാം.
3. ചോദ്യം 3ല്‍ ईश्वर हमारे अंदर बसते हैं എന്ന് ബഹുവചനത്തില്‍ കൊടുക്കേണ്ടിയിരുന്നില്ല. ईश्वर എന്ന പദത്തെ आदरवाचक शब्द ആയി കാണാനും യോജിച്ചതല്ല. അതായത് ईश्वर हमारे अंदर बसता है എന്ന് മതിയായിരുന്നു.
4. പദങ്ങളുടെയും പ്രയോഗങ്ങളുടെയും (फैलाना, चमकाना, भगाना, स्रोत बहाना, भाना) അര്‍ത്ഥമറിയാത്ത കുട്ടികള്‍ കവിതാഭാഗത്തിന്റെ ആശയം എഴുതാന്‍ പ്രയാസപ്പെടും.
5. ചോദ്യം 18ന്റെ ഉത്തരമെഴുതാനായി കൊടുത്ത ഭാഗത്തുള്ള ചില പദങ്ങ (सचमुच की, पन्ना पलटना,..) ളുടെ അര്‍ത്ഥമറിയാത്ത കുട്ടികള്‍ തര്‍ജ്ജമ ചെയ്യാന്‍ പ്രയാസപ്പെടുന്നതായിരിക്കും.
6. ചോദ്യം 21 ല്‍ डायरी എന്ന് രണ്ടുതവണ കൊടുത്തിരിക്കുന്നു. എന്നാല്‍ ഹിന്ദിയില്‍ സാധാരണയായി डायरी എന്ന്മാത്രമേ കൊടുത്തുകാണാറുള്ളൂ.
ravi. m., ghss, kadannappally, kannur.

4 comments:

  1. Question 19
    കുട്ടി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല.
    profile means
    രൂപം
    രൂപരേഖ
    ആകൃതി
    ആകാരം
    പാര്‍ശ്വദര്‍ശനം
    അര്‍ദ്ധമുഖദര്‍ശനം
    മുഖഭാഗചിത്രം
    ചെറു വിവരണം
    രൂപരേഖ വരയ്‌ക്കുക
    ആകൃതി വരയ്‌ക്കുക
    ബാഹ്യരൂപം ചിത്രീകരിക്കുക
    എന്നൊക്കെയാണ് അര്‍ത്ഥമെങ്കില്‍, "താഴെഎഴുതിയ profile ശരിപ്പെടുത്തി എഴുതുക" എന്ന ചോദ്യത്തിനു എന്താണ് 3മാര്‍ക്കിനു ഉത്തരമെഴുതുക?
    ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ.

    ReplyDelete
    Replies
    1. മാഷെ, പ്രോഫൈല്‍ ഉപയോഗിച്ച് आत्मकथा, जीवनी മുതലായവ എഴുതാന്‍ കൊടുത്താല്‍ കൊള്ളാം. എന്നാല്‍ ഇങ്ങനെയൊരു ചോദ്യം എനിക്കും ആശയക്കുഴപ്പം തോന്നിച്ചു. എന്നാല്‍ ക്രമം തെറ്റി കൊടുത്തതുകൊണ്ട് ക്രമം ശരിയാക്കി കൊടുത്തു എന്നേ ഉള്ളൂ. പാഠപുസ്തകത്തിലും ഇത്തരം ഒരു പ്രവര്‍ത്തനം ഉണ്ട്. എന്നാല്‍ പരീക്ഷക്ക് ചോദിക്കാന്‍ പറ്റിയ ഒരു ചോദ്യമായി തോന്നിയില്ല. രവി

      Delete
  2. क्रमबद्ध करना, सुधारना
    പ്രോഫൈല്‍ നിശ്ചിതമായ ക്രമത്തിലാണ് എഴുതേണ്ടത് എന്ന് മനസ്സിലാക്കാം. എന്നാല്‍ അതില്‍ सुधारने की बात क्या है?
    മാത്രവുമല്ല जवाहरलाल नेहरू വിന്റെ പ്രോഫൈല്‍ ക്രമപ്പെടുത്തി എഴുതുക എന്നാണ് ചേദ്യ കര്‍ത്താവ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയെടുക്കാന്‍ അമാനുഷികശക്തി വേണം.

    ReplyDelete
  3. ശരിയാണ് സാര്‍ മുമ്പ് ചോദിച്ചുകാണാത്ത ഒരു ചോദ്യമായതുകൊണ്ട് വ്യക്തമായ ഒരു ധാരണയുമില്ല. രവി

    ReplyDelete