28 Aug 2014

I Term Exam. Aug. 2014 X Hin Qn. Analysis


I Term. Exam. Aug. 2014 X Hin. Qn. Analysis
1. ചോദ്യം 3ന് कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു
ഉചിതം.
2. ചോദ്യം 8ന് 'अपनी शुभ्र त्वचा बैंगनी हो जाने के दुख में नदी डायरी लिखती है' വേണ്ടത്ര ഉചിതമായി
തോന്നിയില്ല. കുട്ടികള്‍ ഉത്തരമെഴുതാന്‍ പ്രയാസപ്പെട്ടേക്കാം.
3. ചോദ്യം 9ന്റെ ശീര്‍ഷകം കൊടുക്കേണ്ടിയിരുന്നില്ല. കുട്ടികള്‍ക്ക് ശീര്‍ഷകം എഴുതാന്‍ അവസരം
കൊടുക്കാമായിരുന്നു.
4. ചോദ്യം 10ന്റെ ഉത്തരമായി 4 മാര്‍ക്ക് കിട്ടാന്‍ യോഗ്യമായ രീതിയില്‍ പോസ്റ്റര്‍ തയ്യാറാക്കാന്‍
കുട്ടികള്‍ പ്രയാസമനുഭവിക്കുന്നതാണ്.
5. കവിതയില്‍ രണ്ടാമത്തെ വരിയില്‍ अविरल എന്നതിന് പകരം अविरत എന്ന് കൊടുത്തത്
ആശയഗ്രഹണത്തിന് വലിയ തടസ്സമുണ്ടാക്കുന്നു.
6. ചോദ്യം 16 മുന്‍പരീക്ഷകളുടെ തുടര്‍ക്കഥയെന്നോണം പ്രശ്നജടിലമായി. ഇതില്‍ विशाल
എന്നതൊഴികെ രണ്ടെണ്ണം നാല് വിട്ടഭാഗങ്ങളിലും ഒന്ന് രണ്ട് വിട്ട ഭാഗങ്ങളിലും
ചേര്‍ക്കാവുന്നതായിപ്പോയി. തീരെ അശ്രദ്ധയോടെ തയ്യാറാക്കിയതായി
വിലയിരുത്തേണ്ടിയിരിക്കുന്നു. ഏതായാലും വെറുതെ മാര്‍ക്ക് കിട്ടുന്ന വകയില്‍ കുട്ടികള്‍
ചോദ്യകര്‍ത്താക്കളെ സ്തുതിക്കുന്നതാണ്.
7. ചോദ്യം 17ഉം കുറ്റമുക്തമല്ല. मैं पढ़ नहीं सकता। मेरी आँखों में दर्द है എന്നായിരുന്നു
അനുയോജ്യമായിട്ടുള്ളത്. കാരണം രണ്ട് വാക്യവും ഒരേ കാലത്തിലാവുന്നതാണ് ഉചിതം.
मैं पढ़ नहीं सका। मेरी आँखों में दर्द था। എന്നായാലും ശരിയാകുമായിരുന്നു.
8. 18, 19, 20 ചോദ്യങ്ങളുടെ ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തില്‍ छोटी लड़कियाँ पीले
वस्त्र पहने फूलों-सी दिखाई दे रही थीं। എന്നായിരുന്നു വേണ്ടിയിരുന്നത്.
9. ചോദ്യം 19 കണ്ടപ്പോള്‍ തോന്നി പത്താം തരത്തില്‍ സര്‍വ്വനാമമായി वह മാത്രമേ ചോദിക്കാന്‍
പാടുള്ളൂ എന്നുണ്ടോ എന്ന്. കാരണം കഴിഞ്ഞ പത്തിലധികം പരീക്ഷകളില്‍ वह
തന്നെയായിരുന്നു ചോദിക്കപ്പെട്ടിരുന്നത്.
ചോദ്യപേപ്പറില്‍ കണ്ട ചില നിസ്സാര തെറ്റുകള്‍ (എന്നാലും ലക്ഷക്കണക്കിന് കോപ്പികളെടുക്കുന്ന ചോദ്യപേപ്പറില്‍ ഉണ്ടാകാന്‍ പാടില്ലാത്തത്) താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു
ചോദ്യം
കൊടുത്തിരിക്കുന്നത്
കൊടുക്കേണ്ടിയിരുന്നത്
निर्देश
आँफ
ऑफ
1
स्वयं प्रकाश
स्वयंप्रकाश
3
पड गया
पड़ गया
6
किस ऒर
किस ओर
कविता
कवितांश पढकर
कवितांश पढ़कर
15
बूढा हथिनी
बूढ़ा हथिनी
17
खंड पढकर
खंड पढ़कर

ഈ വിശകലനം ചോദ്യപേപ്പര്‍ തെറ്റുകള്‍ മാത്രമുള്ളതാണെന്ന് പറയാന്‍ വേണ്ടിയല്ല. എന്നാല്‍ തെറ്റുകള്‍ തുടര്‍ക്കഥയാവുമ്പോഴുള്ള വിഷമം അറിയിക്കലാണ്. പട്ടികപ്പെടുത്തിയ തെറ്റുകള്‍ ടൈപ്പ് ചെയ്തയാളുടേതായിരിക്കാം. എന്നാല്‍ പ്രൂഫ് റീഡിംഗ് നടത്താതെ ഇത്തരം ഗൗരവമേറിയ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. ഇനിവരുന്ന ചോദ്യപേപ്പറുകള്‍ തെറ്റുകളില്ലാത്തതാവാന്‍ ഇത് സഹായകരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

തയ്യാറാക്കിയത്- Ravi. M., GHSS, Kadannappally, Kannur.

1 comment:

  1. ചോദ്യം 3 ല്‍ कई महीनों बाद എന്നത് ചോദ്യകര്‍ത്താക്കള്‍ कोई महीने भर बाद എന്നതിനെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. രവി

    ReplyDelete