20 Dec 2014

II Term Exam Dec 2014 VIII Hin Qn Analysis


II Term Exam Dec 2014 VIII Hin Qn Analysis
1. ചോദ്യം 9ല്‍ दंगे से पीड़ित दिल्ली के परिवारवाले എന്നതുകൊണ്ട് കുട്ടികള്‍ ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിച്ചത് മനസ്സിലാക്കിയേക്കാമെങ്കിലും दंगे से पीड़ित दिल्ली के परिवारवाले എന്നത് വെറും 17 പേരല്ല എന്നാണ് പൊതുവെ മനസ്സിലാക്കാന്‍ പറ്റുന്നത്. पुरानी दिल्ली में दंगाइयों ने एक मुसलमान परिवार के सत्रह महिलाओं और बच्चों को एक घर में बंद करके ताला लगाकर आग लगा दी थी। किरण बेदी ने उनको कैसे बचाया? എന്നാക്കിയാല്‍ ചോദ്യം അല്‍പം നീളുമെങ്കിലും കൃത്യതയുണ്ടാകുന്നതിന് ഇടയാക്കും.
2. ചോദ്യം 11 संशोधन ചെയ്യാനുള്ള ചോദ്യം എട്ടാംതരം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വ്യാകരണബോധം പരിശോധിക്കുന്ന രീതിയിലായിരുന്നു നല്ലത്. ഉദാഹരണത്തിന് लिंग, वचन, कर्ता के अनुसार क्रिया (कर्ता---- क्रिया अन्विति) മുതയാല സംഗതികള്‍.
ഇവിടെ കൊടുത്ത വാക്യം തന്നെ ശരിയായ രൂപത്തില്‍ ചോദ്യം 21ന്റെ കൂടെ കൊടുത്തിരിക്കുന്നത് സൂത്രശാലികളായ കുട്ടികളെ നോക്കിയെഴുതാന്‍ സഹായിക്കാം. ഹിന്ദിയില്‍ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രതിക്ഷിക്കാം.
3. ചോദ്യം 13ന്റെ ഉത്തരം എഴുതാനുള്ള ധാരണ എട്ടാംതരം കുട്ടികള്‍ക്ക് വേണ്ടവിധത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അധ്യാപകര്‍ ഇത്തരം സംഗതികളൊന്നും എട്ടാംതരത്തില്‍ പഠിപ്പിച്ചിരിക്കാനിടയില്ല.शब्द के भेद (Parts of speech) സംബന്ധമായ ധാരണയുള്ള കുട്ടികള്‍ക്കേ ഇതിനുള്ള ഉത്തരം എഴുതാന്‍ കഴിയുകയുള്ളൂ.
4. 14----------------..16 ചോദ്യങ്ങള്‍ക്കായി കൊടുത്ത കവിതാഭാഗത്തിന്റെ കഠിനപദങ്ങളുടെ അര്‍ത്ഥം കൊടുത്ത കൂട്ടത്തില്‍ सताना എന്ന പദം ഉള്‍പ്പെടുത്താമായിരുന്നു. ചോദ്യം 14ല്‍ नारी को कहाँ -कहाँ सताया जाता है എന്നതിന് വിശാലമായ അര്‍ത്ഥത്തില്‍ ഉത്തരമെഴുതേണ്ടതാണ്. എന്നാല്‍ കുട്ടികള്‍ കവിതാഭാഗത്തിന്റെ അടിസ്ഥാനത്തില്‍ नेहर (मायके) में और ससुराल में മാത്രമാണ് സ്ത്രീ ദ്രോഹിക്കപ്പെടുന്നത് എന്ന സങ്കുചിതമായ ഉത്തരം എഴുതുന്നതിനിടയാക്കുന്നു. കവിതാഭാഗം എട്ടാം തരം കൈപ്പുസ്തകത്തില്‍ നിന്ന് എടുത്തുകൊടുക്കുമ്പോള്‍ അത് अपठित കവിതയായി പറയാന്‍ സാധ്യമല്ല. അതുകൊണ്ട്തന്നെ വേറൊരു കവിതാഭാഗം കൊടുക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം.
5. ചോദ്യം 19ന് ഉത്തരമെഴുതാന്‍ गर्व करना എന്നതിന്റെ അര്‍ത്ഥമറിയേണ്ടത് അത്യാവശ്യമാണ്. അതിന്റെ അര്‍ത്ഥം കൊടുത്തിരുന്നെങ്കില്‍ കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ സഹായകരമാകുമായിരുന്നു.
6. ചോദ്യം 20 ഡയറിക്ക് തുടക്കം കുറിച്ചുകൊണ്ട് 2014 ലെ തീയ്യതി എഴുതുന്നതിന് പകരം तारीख എന്നെഴുതി തീയ്യതി എഴുതാനുള്ള സ്ഥലം വരയിട്ട് കാണിക്കുന്നതായിരുന്നു ഉചിതം. അല്ലെങ്കില്‍ കിരണ്‍ ബേദിയുടെ സേവനകാലത്ത് (ദശാബ്ദങ്ങള്‍ക്ക് മുമ്പ്) നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഡയറിയെഴുതാന്‍ ആവശ്യപ്പെട്ടാലും കുട്ടികള്‍ പരീക്ഷാദിവസത്തെയും മറ്റും തീയ്യതിയാണ് എഴുതിവെക്കാനിടയാക്കുക. കുട്ടിക്ക് ഡയറിയെഴുതുമ്പോള്‍ നിര്‍ബ്ബന്ധമായും തീയ്യതിയെഴുതണമെന്ന ധാരണയുണ്ടെന്ന് മനസ്സിലാക്കാന്‍ तारीख എന്നെഴുതി സ്ഥലം വിട്ടാല്‍ (तारीख : ….............) മതിയാവുമല്ലോ.
അല്‍പം സൂക്ഷ്മമായി വിലയിരുത്താന്‍ ശ്രമിക്കുന്നത് ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കപ്പെടുന്ന ചോദ്യപേപ്പറില്‍ തെറ്റുകളില്ലാതാവട്ടെ എന്ന അത്യാഗ്രഹത്തോടെയാണ്. ഏതായാലും ഇനിയും മെച്ചപ്പെടും എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.
Ravi. M., GHSS, Kadannappally, Kannur.

No comments:

Post a Comment