14 Dec 2015

Dec 2015 VIII Hin Qn Analysis


DEC 2015 VIII Hin. Qn. Analysis
1. ചോദ്യം 9ല്‍ उनके दो बहिनें എന്നതിന് പകരം उनकी दो बहिनें എന്ന് കൊടുക്കാമായിരുന്നു.
2. ചോദ്യം 10 അല്‍പം പ്രയാസം സൃഷ്ടിക്കുന്നതാണ്.
3. ചോദ്യം 13ല്‍ आसमान എന്ന പദത്തിന് അര്‍ത്ഥമായി आकाश കൊടുക്കുന്നത് കുറച്ചുകൂടി എളുപ്പമാക്കുമായിരുന്നു.
4. ചോദ്യം 13 ല്‍ उसके घर में എന്ന് എഴുതാന്‍ കുട്ടികള്‍ക്ക് അറിയാന്‍ സാധ്യതയില്ല. അതില്‍ത്തന്നെ നാലാമത്തെ അടിവരയിട്ടഭാഗത്ത് കുട്ടികള്‍ हैं എന്നോ थे എഴുതിയാല്‍ രണ്ടും ശരിയായി കണക്കാക്കേണ്ടിവരുന്നതാണ്.
5. 14 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ആധാരമായി കൊടുത്ത കവിതാഭാഗത്തിന്റെ കവിയുടെ പേര് अरुण तमल എന്നെഴുതിയിരിക്കുന്നുത് अरुण कमल എന്നതിനെ തെറ്റായി പ്രിന്റ് ചെയ്തതല്ലേ എന്ന് സംശയം ജനിപ്പിക്കുന്നു.
6. ചോദ്യം 14ല്‍ हम कौन है എന്നത് हम कौन हैं എന്നതിനെ തെറ്റായി കൊടുത്തതായി മനസ്സിലാക്കാം.
7. കവിതാഭാഗത്ത് വന്നിട്ടുള്ള निडर, चबा जाना എന്നീ പദങ്ങളുടെ അര്‍ത്ഥം അറിയാത്ത കുട്ടികള്‍ ആശയം എഴുതാന്‍ വിഷമിച്ചേക്കാം.
8. ചോദ്യം 19ന് ഉത്തരമെഴുതാന്‍ विपुल मात्रा, उपलब्ध എന്നീ പദങ്ങളുടെ അര്‍ത്ഥം കൊടുത്ത് സഹായിക്കാമായിരുന്നു. കാരണം ഇതിന്റെ അര്‍ത്ഥമറിയാത്ത കുട്ടികള്‍ക്ക് ഉത്തരം എഴുതാന്‍ പ്രയാസമായിരിക്കും.
9. ചോദ്യം 22ന്റെ സൂചകങ്ങളില്‍ etc. എന്ന് ഒഴിവാക്കി कार्यक्रम, स्थान, तारीख, मेहमान, ….. എന്ന് കൊടുത്താല്‍ മതിയായിരുന്നു. അതിനിടയില്‍ അനാവശ്യമായി ഒരു ഇംഗ്ലീഷ് പ്രയോഗം ഒഴിവാക്കാന്‍ പറ്റുമായിരുന്നു.
Ravi

No comments:

Post a Comment